SKIP TO MAIN CONTENT

ടെൽസ്ട്രയുടെ പേരിലുള്ള വ്യാജ ബിൽ വഴി പണം തട്ടാൻ ശ്രമം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഓസ്‌ട്രേലിയൻ ടെലികോം കമ്പനി ആയ ടെൽസ്ട്ര യുടെ യഥാർത്ഥ ബില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജ ബില്ലുകൾ പ്രചരിക്കുന്നു. ഈ ബില്ലുകൾ വഴി വ്യാജ വെബ്സൈറ്റുകളിലൂടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Telstra customers are being targeted by scammers.
Telstra customers are being targeted by scammers. Source: AAP

1 min read

Published


Skip to article content

ടെൽസ്ട്രയുടെ ബില്ലെന്ന് തോന്നിപ്പിക്കുന്ന ഇമെയിൽ സന്ദേശമായാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബില്ലിന്റെ പൂർണ്ണ രൂപം കാണുന്നതിനായി സന്ദേശത്തിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുമ്പോൾ ടെൽസ്ട്രയുടേത് എന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റിലേക്ക് ഉപഭോക്താക്കൾ എത്തുന്നു. ഈ സൈറ്റിൽ നിന്ന് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു.

സംഭവത്തെ തുടർന്ന് സംശകരമായ ഇമെയിൽ സന്ദേശങ്ങളിൽ വരുന്ന അറ്റാച്ച്മെന്റുകളും ലിങ്കുകളും തുറക്കരുത് എന്ന് സ്‌കാം വാച്ച് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഓൺലൈൻ തട്ടിപ്പുകളെപ്പറ്റി അന്വേഷിക്കുന്ന ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ ഒരു വിഭാഗമാണ് സ്‌കാം വാച്ച് (ACCC- Scam Watch)

ACCC യുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 5000 ത്തോളം വ്യാജ ബിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രീതിയിൽ നിരവധിപേരിൽ നിന്നും വൻ തുക തട്ടിയെടുത്തിട്ടുള്ളതായി ACCC അധികൃതർ ചൂണ്ടിക്കാട്ടി.

An example of a fake Telstra bill.
An example of a fake Telstra bill. Source: Mailguard

ഉപഭോക്താക്കൾ വെബ്‌സൈറ്റിന്റെ അഡ്രസ്സ് ശരിയാണെന്ന് ഉറപ്പ് വരുത്തണമെന്നും, വ്യക്തിഗത, സാമ്പത്തീക വിവരങ്ങൾ വെബ്‌സൈറ്റിൽ കൊടുക്കുന്നതിന് മുൻപ് കമ്പനിയുടെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ച് ഉറപ്പു വരുത്തണമെന്നും ടെൽസ്ട്രയുടെ സൈബർ ഇൻഫ്ലുവൻസ് മാനേജർ ആയ ബ്ളയർ ആഡംസൺ മുന്നറിയിപ്പ് നൽകുന്നു.

എല്ലാവർക്കും സുപരിചിതമായ ഏതെങ്കിലും കമ്പനിയുടെയോ ബ്രാൻഡിന്റെയോ പേര് ഉപയോഗിച്ച് ആളുകളിൽ നിന്ന് പണം തട്ടുന്ന ബ്രാൻഡ് ജാക്കിങ് എന്ന തട്ടിപ്പ് രീതിയാണ് ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now