അസുഖം കണ്ടെത്തി ആദ്യ രണ്ടു വർഷത്തിനുള്ളിൽ ശരിയായ ചികിത്സ ലഭിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ആസ്ത്മ വരാൻ ഉള്ള സാധ്യത വളെരെ കുറവാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികളെ അപേക്ഷിച്ചു 78 ശതമാനത്തോളം പ്രതിരോധ ശക്തി ചികിത്സ ലഭിക്കുന്ന കുട്ടികൾക്ക് കിട്ടുന്നു.
കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും അതിലൂടെ ആസ്ത്മയെ പ്രതിരോധിക്കുന്നതിനും ഈ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സാധിക്കുമെന്ന് ഫ്രാൻസീസ് ടുചാർമേ അവകാശപ്പെട്ടു.
ഓസ്‌ട്രേലിയയിലെ ചികിത്സ അപര്യാപ്തം
ഓസ്‌ട്രേലിയയിലെ ഒട്ടുമിക്ക ആസ്ത്മ ബാധിതരായ കുട്ടികൾക്കും ദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ചികിത്സ ലഭ്യമാകുന്നില്ലെന്ന് നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ ഉണ്ട്.
ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിലെ കണക്കനുസരിച്ചു ഓരോ വർഷവും 5000 ത്തിലധികം കുട്ടികൾക്ക് ആസ്ത്മയ്ക്ക് തെറ്റായ ചികിത്സയാണ് ലഭിക്കുന്നത്.
അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് നിശ്ചിത അളവിലുള്ള കോമ്പിനേഷൻ ഇൻഹേലറുകൾ ആസ്ത്മയ്ക്കുള്ള ചികിത്സയായ് നൽകുന്നു. എന്നാൽ ഇത് യാതൊരു കാരണവശാലും കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്തതാണെന്ന് യൂണിവേഴ്സിറ്റിയുടെ കുട്ടികളുടെ വിഭാഗം കൂട്ടിച്ചേർക്കുന്നു.
വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതുമൂലം 40 ശതമാനത്തിലധികം കുട്ടികളിൽ മുതിർന്നതിന് ശേഷവും ആസ്ത്മ നിലനിൽക്കാറുണ്ട്. കുട്ടികൾക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നെണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.