ഓസ്ട്രേലിയയിൽ 280ലേറെ ടാർഗറ്റ് സ്റ്റോറുകളാണ് ആകെയുള്ളത്. ഇതിൽ പകുതിയിലേറെയും നിർത്തലാക്കാനാണ് വെസ്റ്റ്ഫാർമേഴ്സിന്റെ തീരുമാനം.
പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള 10 മുതൽ 25 വരെ ടാർഗറ്റ് സ്റ്റോറുകൾ അടച്ചുപൂട്ടുകയും, 10 മുതൽ 25 വരെ എണ്ണം കെ-മാർട്ടാക്കി മാറ്റുകയുമാണ് ചെയ്യുക.
ഉൾനാടൻ പ്രദേശങ്ങളിലുള്ള 52 ടാർഗറ്റ് കൺട്രി സ്റ്റോറുകളും കെ-മാർട്ടാക്കി മാറ്റും. 50 ടാർഗറ്റ് കൺട്രി സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്യും.
ഇതിലൂടെ എത്ര പേർക്ക് ജോലി നഷ്ടമാകുമെന്ന കാര്യം വെസ്റ്റ്ഫാർമേഴ്സ് വ്യക്തമാക്കിയിട്ടില്ല. ടാർഗറ്റ് സപ്പോർട്ട് ഓഫീസിലെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കും എന്നാണ് സൂചന.
ടാർഗറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കെ മാർട്ടിലേക്കും, കമ്പനിയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്കും മാറ്റുമെന്നും വെസ്റ്റ്ഫാർമേഴ്സ് അറിയിച്ചിട്ടുണ്ട്.

A Kmart store in Sydney. Source: AAP
ടാർഗറ്റിന്റെ പ്രവർത്തനം നഷ്ടത്തിലാണെന്ന് നേരത്തേ തന്നെ കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതൽ ലാഭകരമായ കെ മാർട്ടിലേക്ക് ശ്രദ്ധ മാറ്റുന്നതിനു വേണ്ടിയാണ് ഈ നടപടി.