പടിഞ്ഞാറൻ സിഡ്‌നിയിലെ പാരമറ്റയിലുള്ള ആർതർ ഫിലിപ്പ് ഹൈ സ്കൂളിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് 13 കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ആംബുലൻസ് സംഭവസ്ഥലത്തെത്തി.
സംഭവത്തിൽ കുട്ടിയുടെ കൈയ്ക്കും മുതുകിനും കുത്തേറ്റതായും, കുട്ടിയെ ഉടൻ തന്നെ ആംബുലൻസ് എത്തി വെസ്റ്റമീഡിലുള്ള ചിൽഡ്രൻസ് ആശിപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് റിപ്പോർട്ടുകൾ.
പൊലീസ് സ്കൂളിലെത്തുകയും പരിസരം പരിശോധിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് സ്കൂൾ ഉടൻ തന്നെ അടച്ചു. പത്തുമണിയുടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

NSW Police look at a small knife at the scene of a stabbing at Arthur Phillip High School in Parramatta, Sydney, Monday, 23 November 23, 2020. Source: AAP
ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് പാരമെഡിക്സ് കൃത്യ സമയത്ത് തന്നെ വേണ്ട പ്രാഥമിക ശുശ്രൂഷ നൽകിയതായി NSW ആംബുലൻസ് ഇൻസ്‌പെക്ടർ ജോ ഇബ്രാഹിം പറഞ്ഞു.
സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായും NSW പൊലീസ് അറിയിച്ചു.