Explainer

സംസ്ഥാനങ്ങൾ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങി: നിങ്ങളുടെ സംസ്ഥാനത്തെ സ്ഥിതി ഇങ്ങനെ..

ഓസ്ട്രേലിയയിൽ മൂന്നു ഘട്ടമായി നിയന്ത്രണങ്ങൾ ഇളവു ചെയ്യാൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും, ഇത് എപ്പോൾ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളാണ് തീരുമാനിക്കുന്നത്. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത രീതിയിലാണ് ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Cafes and restaurants could reopen under stage one but with restrictions on the number of customers.

Cafes and restaurants could reopen under stage one but with restrictions on the number of customers. Source: AAP

വൈറസ്ബാധ ഇപ്പോൾ എത്രത്തോളം ആശങ്കാജനകമാണ് എന്നത് പരിഗണിച്ചുകൊണ്ടാണ് അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളും ദേശീയ ക്യാബിനറ്റിന്റെ മൂന്നു ഘട്ട പദ്ധതി നടപ്പാക്കുന്നത്.
പല സംസ്ഥാനങ്ങളും നേരിയ ഇളവ് ഇപ്പോൾ തന്നെ നൽകിക്കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ചില സംസ്ഥാനങ്ങൾ കൂടുതൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ, മറ്റു ചില സംസ്ഥാനങ്ങൾ അത് കുറച്ചുകൂടി വൈകിക്കുകയാണ്. അതിന്റെ വിശദാംശങ്ങൾ നോക്കാം.

NSW

മേയ് 15 വെള്ളിയാഴ്ച മുതലായിരിക്കും ന്യൂ സൗത്ത് വെയിൽസിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നുതുടങ്ങുക.  

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ പത്തു പേർക്ക് വരെ ഒത്തുചേരാൻ അനുവാദം നൽകും. അഞ്ചു പേർക്കു വരെ ഒരേസമയം ഒരു വീട് സന്ദർശിക്കാം. 

റെസ്റ്റോറന്റുകളും കഫെകളും തുറക്കും. ഒരു സമയം പത്തു പേരെ മാത്രമേ പരമാവധി അനുവദിക്കൂ.

ആരാധനാലയങ്ങളും അടുത്ത വെള്ളിയാഴ്ച മുതൽ തുറക്കും. ഇതിനും പത്തു പേർ എന്ന നിയന്ത്രണം ബാധകമായിരിക്കും.

ഔട്ട്ഡോർ ജിമ്മുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറന്നു പ്രവർത്തിക്കും. ഇവിടെയും എണ്ണം ബാധകമാണ്.

മാത്രമല്ല, ഉപയോഗിക്കുന്നവർ തന്നെ ഉപകരണങ്ങൾ സാനിട്ടൈസ് ചെയ്യണം എന്നാണ് സർക്കാർ നിർദ്ദേശം.

വിവാഹ ചടങ്ങുകൾക്ക് പത്ത് പേരെയും, മരണാനന്തര ചടങ്ങുകൾക്ക് കെട്ടിടങ്ങൾക്കുള്ളിൽ 20 പേരെയും, കെട്ടിടങ്ങൾക്ക് പുറത്ത് 30 പേരെയും അനുവദിക്കും.

അതേസമയം, സംസ്ഥാനത്തിനുള്ളിലെ യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലേക്കുള്ള യാത്ര ഈ ഘട്ടത്തിൽ അനുവദിക്കില്ല

ക്വീൻസ്ലാന്റ്

അടുത്ത ശനിയാഴ്ച (മേയ് 16) അർദ്ധരാത്രി മുതലാണ് ക്വീൻസ്ലാന്റിൽ ഇളവുകൾ നിലവിൽ വരുന്നതെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പ്രഖ്യാപിച്ചു.

ക്വീൻസ്ലാന്റിലെ പ്രധാന ഒന്നാം ഘട്ട ഇളവുകൾ ഇവയാണ്

  • അഞ്ചുപേർക്കുവരെ വീടുകൾ സന്ദർശിക്കാം
  • പൊതുസ്ഥലങ്ങളിൽ പത്തു പേർക്ക് വരെ ഒത്തുകൂടാം
  • റെസ്റ്റോറന്റുകളും പബുകളും തുറക്കും. പത്തു പേർക്ക് വരെ ഇരിക്കാം – ഗെയിമിംഗോ ബാറോ അനുവദിക്കില്ല
  • വീട്ടിൽ നിന്ന് 150 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്യാം
  • ലൈബ്രറികൾ, കളിസ്ഥലങ്ങൾ എല്ലാം തുറക്കും. പത്തു പേർക്ക് വരെ ഒരുമിച്ച് ഉപയോഗിക്കാം
  • ആരാധനാലയങ്ങൾ തുറക്കും (പത്തു പേർ നിയന്ത്രണം)
  • ഓപ്പൺ ഹോം, ഓക്ഷൻ തുടങ്ങിയവ അനുവദിക്കും
  • ബ്യൂട്ടി തെറാപ്പി (മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രം)
ജൂൺ 12 മുതൽ രണ്ടാം ഘട്ട ഇളവുകളും, ജൂലൈ 10 മുതൽ മൂന്നാം ഘട്ട ഇളവുകളും സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.

ഓരോ ഘട്ടത്തിലുമുള്ള വിശദാംശങ്ങൾ ഇവയാണ്.

സൗത്ത് ഓസ്ട്രേലിയ

അടുത്ത തിങ്കളാഴ്ച മുതലാകും സൗത്ത് ഓസ്ട്രേലിയയിൽ കൂടുതൽ നിയന്ത്രണങ്ങൾ അനുവദിക്കുന്നതെന്ന് പ്രീമിയർ സ്റ്റീവൻ മാർഷൽ പ്രഖ്യാപിച്ചു.

പത്തു പേർക്ക് വരെ ഒത്തുചേരാം എന്നതാണ് സംസ്ഥാനത്തെ നിലവിലെ വ്യവസ്ഥ. അതും, നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയും തുടരും.

ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് തിങ്കളാഴ്ച മുതൽ അനുവദിക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്

  • ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള യാത്ര
  • യൂണിവേഴ്സിറ്റികൾ, ടേഫ് പഠനം
  • റെസ്റ്റോറന്റുകൾ, കഫേകൾ - ഔട്ട്ഡോർ ഡൈനിംഗ്
  • RSL, കമ്മ്യൂണിറ്റി കൂട്ടായ്മകൾ
  • ഹോം ഇൻസ്പെക്ഷൻ, ഓക്ഷൻ
  • പ്രാദേശിക പബ്ലിക് ലൈബ്രറികൾ
  • ഔട്ട്ഡോർ കായികപരിശീലനം
  • ആരാധനാലയങ്ങൾ, വിവാഹങ്ങൾ
  • ക്യാംപിംഗുകൾ, കാരവൻ പാർക്കുകൾ
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാംപിംഗും കാരവൻ പാർക്കും തുറക്കുന്ന ആദ്യ സംസ്ഥാനമാണ് സൗത്ത് ഓസ്ട്രേലിയയെന്നും പ്രീമിയർ അവകാശപ്പെട്ടു.

സിനിമാ തിയറ്ററുകളും, ജിമ്മുകളും, റെസ്റ്റോറന്റുകൾക്കുള്ളിലെ ഡൈനിംഗും ഉൾപ്പെടെയുള്ള രണ്ടാം ഘട്ടം ജൂൺ എട്ടിനാണ് തുടങ്ങുന്നത്. മൂന്നാം ഘട്ടത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഓരോ ഘട്ടത്തിലെയും വിശദാംശങ്ങൾ ഇവയാണ്:

ACT

ക്യാപിറ്റൽ ടെറിട്ടറിയിൽ വെള്ളിയാഴ്ച (മേയ് 8) അർദ്ധരാത്രി മുതൽ തന്നെ ഒന്നാം ഘട്ട ഇളവുകൾ നിലവിൽ വന്നു തുടങ്ങും.

പ്രധാന ഇളവുകൾ ഇവയാണ്

  • പൊതുസ്ഥലങ്ങളിൽ പത്തു പേർക്ക് വരെ ഒത്തുകൂടാം. എന്നാൽ ഇത് പാർട്ടി നടത്താനുള്ള അനുവാദമല്ല
  • വീട്ടിൽ അഞ്ചു സന്ദർശകരെ വരെ അനുവദിക്കാം. അല്ലെങ്കിൽ ഒരു വീട്ടിലെ എല്ലാവർക്കും മറ്റൊരു വീടു സന്ദർശിക്കാം. (ആ സമയം മറ്റു സന്ദർശകർ പാടില്ല)
  • ലൈബ്രറികളും കളിസ്ഥലങ്ങളും തുറക്കും
  • ചില ബിസിനസുകൾ തുറക്കും – അവശ്യസാധനങ്ങൾക്കു വേണ്ടി അല്ലാതെയും ഷോപ്പിംഗിനു പോകാം
  • ഔട്ട്ഡോർ ജിമ്മുകൾ പ്രവർത്തിക്കും
  • ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാം (പത്തു പേർ)
അടുത്ത തിങ്കളാഴ്ച മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ പൂർണമായ പ്രവർത്തനത്തിലേക്ക് മടങ്ങും. ജൂൺ രണ്ടിന് സ്കൂൾ പ്രവർത്തനം സാധാരണ നിലയിലാകും.  

ടെറിട്ടറിയിലെ ഇളവുകളുടെപൂർണ വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ടാസ്മേനിയ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇളവുകൾ നൽകിത്തുടങ്ങും.

ഏജ്ഡ് കെയർ സന്ദർശനം, നാഷണൽ പാർക്ക് സന്ദർശനം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തിലെ ഇളവ്.

മേയ് 11 തിങ്കളാഴ്ച മുതൽ

  • മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് വരെ പങ്കെടുക്കാം
  • ഏജ്ഡ്കെയറുകളിൽ ആഴ്ചയിൽ രണ്ടു പേർക്ക് ഓരോ തവണ സന്ദർശനം നടത്താം
  • വീട്ടിൽ നിന്ന് 30 കിലോമീറ്ററിനുള്ളിലുള്ള നാഷണൽ പാർക്കുകളിൽപോകാം
മേയ് 18 മുതൽ

  • പത്തു പേർക്ക് വരെ ഒത്തുചേരാം
  • വീടുകളിൽ അഞ്ചു പേർക്ക് സന്ദർശം നടത്താം
  • റെസ്റ്റോറന്റുകളും കഫെകളും തുറക്കും (പത്തു പേർ മാത്രം)
  • കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, ബൂട്ട് ക്യാംപുകൾ എന്നിവയും അനുവദിക്കും (പത്തു പേർക്ക് മാത്രം)
മേയ് 25 മുതൽ

  • വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് പോകാം
  • ഏജ്ഡ് കെയറുകളിൽ ദിവസം രണ്ടു സന്ദർശനം വീതം അനുവദിക്കും
സംസ്ഥാന അതിർത്തികൾ ഇപ്പോൾ തുറക്കില്ല എന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വിക്ടോറിയ

എപ്പോൾ ഇളവുകൾ നൽകും എന്ന കാര്യം അടുത്ത തിങ്കളാഴ്ച മുതൽ മാത്രമേ പ്രഖ്യാപിക്കൂ എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ കർശനമായ നിലപാടാകും വിക്ടോറിയ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എല്ലാവരും നിയന്ത്രണങ്ങൾ പൂർണമായും പാലിക്കണം.

തിങ്കളാഴ്ച മുതൽ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങും. എന്നാൽ മേയ് മാസം അവസാനിക്കുമ്പോഴും പല നിയന്ത്രണങ്ങളും ഇതുപോലെ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആരോഗ്യമേഖലയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ടു മാത്രമേ ഓരോ ഘട്ടത്തിലും ഇളവു നൽകുള്ളൂ എന്നും അദ്േഹം പറഞ്ഞു.

വെസ്റ്റേൺ ഓസ്ട്രേലിയ

വെസ്റ്റേൺ ഓസ്ട്രേലിയയിൽ നാലു ഘട്ടങ്ങളായി ഇതു നടപ്പാക്കുമെന്ന് പ്രീമിയർ മാർക്ക് മക്ഗവൻ പ്രഖ്യാപിച്ചു.

ഒന്നാം ഘട്ട ഇളവുകൾ ഏപ്രിൽ 27 മുതൽ നടപ്പാക്കി തുടങ്ങിയിരുന്നു. രണ്ടാം ഘട്ട ഇളവുകൾ മേയ്18 തിങ്കളാഴ്ച മുതലാകും പ്രാബല്യത്തിൽ വരിക. 

രണ്ടാം ഘട്ട ഇളവുകൾ ഇവയാണ്:

  • 20 പേർക്ക് വരെ ഒത്തുകൂടാം
  • ജനങ്ങൾക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാം (രോഗ ലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ)
  • സംസ്ഥാനത്തെ ചില ഉൾനാടൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം
  • റസ്റ്റോറന്റുകൾ, കഫേകൾ തുറന്നു പ്രവർത്തിക്കും (20 പേർക്ക് മാത്രം)
  • ആരാധാനാലയങ്ങൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുറക്കും (20 പേർക്ക്)
  • കെട്ടിടത്തിനകത്തും പുറത്തുമുള്ള ഫിറ്റ്നസ് ക്ലാസ്സുകളും ഡാൻസ് ക്ലാസ്സുകളും അനുവദിക്കും (20 പേർക്ക്)
  • കർശന നിയന്ത്രണത്തോടെ പൊതുഇടങ്ങളിലെ നീന്തൽക്കുളങ്ങൾ തുറന്നു പ്രവർത്തിക്കും
  • വിവാഹം, മരണാനന്തര ചടങ്ങുകൾ (കെട്ടിടത്തിനുള്ളിൽ 20 പേർ, പുറത്ത് 30 പേർ)
  • പരസ്പര സമ്പർക്കമില്ലാത്ത സാമൂഹ്യ കായികവിനോദങ്ങൾ അനുവദിക്കും
അതേസമയം, സംസ്ഥാനത്തിന്റെ അതിർത്തികൾ ഇപ്പോൾ തുറക്കുന്ന കാര്യം പരിഗണയിലില്ലെന്നും, ഏറ്റവും അവസാനം മാത്രമേ അത് നടപ്പാക്കൂ എന്നും അദ്ദേഹം അറിയിച്ചു. 


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service