ന്യൂ സൗത്ത് വെയിൽസിൽ നായയുടെ കടിയേറ്റ രണ്ടു വയസുകാരൻ മരിച്ചു.
കൗറയിലെ ഒരു മോട്ടലിൽ വച്ചാണ് നായയിൽ നിന്ന് രണ്ടു വയസുകാരന് മുഖത്തും കഴുത്തിലും കടിയേറ്റത്.
ഇന്ന് രാവിലെ 10.20 ഓടെയാണ് അടിയന്തര വിഭാഗത്തിന് വിവരം ലഭിച്ചത് എന്ന് എബിസി റിപ്പോർട്ട് ചെയ്തു.
ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തുന്നതിന് മുന്പ് തന്നെ ഒരാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
വെസ്റ്റ്മീഡ് ആശുപത്രിയിൽ എത്തിയതിന് ശേഷം വൈകാതെ കുട്ടി മരിച്ചതായാണ് റിപ്പോർട്ട്.
സംഭവസ്ഥലത്ത് നിന്ന് രണ്ട് നായ്ക്കളെ പ്രാദേശിക കൗൺസിൽ നീക്കം ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Share


