ടിപിജി ഇമെയിൽ സെർവറിന് നേരെ സൈബർ ആക്രമണം; 15,000 ത്തോളം അക്കൗണ്ടുകളെ ബാധിച്ചതായി റിപ്പോർട്ട്

ഉപഭോക്താക്കളുടെ ഇമെയിൽ അക്കൗണ്ടുകളിലേക്ക് അനധികൃതമായുള്ള പ്രവേശനം ഉണ്ടായതായി ടിപിജി ടെലികോം വ്യക്തമാക്കി. 15,000 ത്തോളം ബിസിനസ് അക്കൗണ്ടുകളെ ബാധിച്ചിരിക്കാം എന്നാണ് റിപ്പോർട്ട്.

Man walks past a TPG advertisement

TPG's external security advisors have advised they found evidence of unauthorised access to a service that hosts email accounts for up to 15,000 customers. Source: AAP / MICK TSIKAS

ടിപിജി ടെലികോമിന്റെ 15,000 ത്തോളം ഉപഭോക്താക്കളുടെ ഇമെയിൽ അക്കൗണ്ടുകൾ സൈബർ ആക്രമണത്തിന് വിധേയമായെന്ന് സംശയിക്കുന്നതായി കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ ഇമെയിൽ സെർവറിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ അടങ്ങിയ അറിയിപ്പ് ഉപഭോക്താക്കൾക്ക് അയച്ചതായി കമ്പനി പറഞ്ഞു.

ബിസിനസ് ഇമെയിൽ അക്കൗണ്ടുകളിലേക്കാണ് അനധികൃതമായുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതെന്ന് ടിപിജി വ്യക്തമാക്കി.

സ്വകാര്യ ബ്രോഡ്ബാൻഡ്, മൊബൈൽ അക്കൗണ്ടുകളെ ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.

iiNet, Westnet ബിസിനസ് ഉപഭോക്താക്കൾക്കായി ഇമെയിൽ അക്കൗണ്ടുകൾ ഹോസ്റ്റുചെയ്യുന്ന സേവനത്തിലേക്ക് അനധികൃതമായുള്ള പ്രവേശനം ഉണ്ടായതായാണ് റിപ്പോർട്ട്.

ഉപഭോക്താക്കളുടെ ക്രിപ്‌റ്റോകറൻസിയും, സാമ്പത്തിക വിവരങ്ങളുമാണ് ഹാക്കർമാരുടെ ലക്ഷ്യമെന്ന് ടിപിജി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ടിപിജി ടെലികോം ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി.

ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഓപ്റ്റസ്, മെഡിബാങ്ക് തുടങ്ങിയ കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കൂടുതൽ ആക്രമണങ്ങൾ.

Share

Published

Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ടിപിജി ഇമെയിൽ സെർവറിന് നേരെ സൈബർ ആക്രമണം; 15,000 ത്തോളം അക്കൗണ്ടുകളെ ബാധിച്ചതായി റിപ്പോർട്ട് | SBS Malayalam