ഗോള്‍ഡ് കോസ്റ്റിലേക്ക് നടത്തിയ സ്വകാര്യയാത്രകള്‍ക്ക് സൂസന്‍ ലീ മന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നേടി എന്നാണ് വ്യക്തമായത്.
ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നതിനു വേണ്ടിയായിരുന്നു ഇതില്‍ ഒരു യാത്ര.
ഈ ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്ന് കഴിഞ്ഞയാഴ്ച മുതല്‍ സൂസന്‍ ലീ താല്‍ക്കാലികമായി മാറി നില്‍ക്കുകയായിരുന്നു.
ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സൂസന്‍ ലീ തീരുമാനിച്ചത്.
സൂസന്‍ ലീ വഹിച്ചിരുന്ന ആരോഗ്യ-കായിക വകുപ്പുകളുടെ ചുമതല ആര്‍ക്കായിരിക്കും എന്ന കാര്യം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.
നികുതിപ്പണം രാഷ്ട്രീയക്കാര്‍ ശ്രദ്ധാപൂര്‍വം മാത്രമേ ഉപയോഗിക്കൂ എന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളതെന്നും, അതുറപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും ടേണ്‍ബുള്‍ പറഞ്ഞു.
പാര്‍ലമെന്റംഗങ്ങളുടെ ചെലവിനെക്കുറിച്ച് പരിശോധിക്കാനും, അവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഒരു പുതിയ ഏജന്‍സിയും പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രഖ്യാപിച്ചു.