കാൻബറ വിമാനത്താവളത്തിൽ ഒന്നിലധികം തവണ വെടിവയ്പ്പുണ്ടായെന്ന് റിപ്പോർട്ട്; യാത്രക്കാരെ ഒഴിപ്പിച്ചു

കാൻബറ വിമാനത്താവളത്തിലെ ക്വാണ്ടസ്‌ ഡിപ്പാർച്ചർ ടെർമിനലിൽ വെടിവയ്പ്പുണ്ടായെന്ന് റിപ്പോർട്ട്. ഇതിന് പിന്നാലെ വിമാനത്താവളം ഒഴിപ്പിച്ചതായാണ് വിവരങ്ങൾ.

Three bullet holes seen on the glass window of Canberra airport after reports of gunfire on Sunday

Credit: Twitter / Fran Kelly

ഇന്ന് (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് കാൻബറ വിമാനത്താവളത്തിൽ വെടിവയ്പ്പ് നടന്നതായി പോലീസ് വ്യകതമാക്കി. സംഭവസ്ഥലത്ത് നിന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പോലീസ് കസ്റ്റഡിയിലുള്ളയാൾ മാത്രമാണ് സംഭവത്തിന്ഉത്തരവാദിയെന്ന് കരുതുന്നതായി ACT പോലീസ് പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 1.30 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. ചെക്ക് ഇൻ കൗണ്ടറിന് സമീപത്ത് പല തവണ വെടിവയ്പ്പ് നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ടെർമിനലുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ACT പോലീസ് ഡിറ്റക്ടീവ് ആക്ടിംഗ് സൂപ്രണ്ട് ഡേവ് ക്രാഫ്റ്റ് വ്യക്തമാക്കി.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
കാൻബറ വിമാനത്താവളത്തിൽ ഒന്നിലധികം തവണ വെടിവയ്പ്പുണ്ടായെന്ന് റിപ്പോർട്ട്; യാത്രക്കാരെ ഒഴിപ്പിച്ചു | SBS Malayalam