വിദേശത്തു നിന്നെത്തുന്നവരിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കുന്ന കാര്യം ദേശീയ ക്യാബിനറ്റിന്റെ പരിഗണനയിൽ

വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരുകൾ രംഗത്തെത്തി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് തീരുമാനം എടുക്കും.

Representational image of Travellers are seen at Overseas Arrivals and Departures (OAD) at Sydney's International Airport in Sydney

Representational image of Travellers are seen at Overseas Arrivals and Departures (OAD) at Sydney's International Airport in Sydney Source: AAP

വിദേശരാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്കെത്തുന്ന യാത്രക്കാർക്ക് നിലവിൽ സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മാത്രമേ വീടുകളിലേക്കോ സ്വന്തം സംസ്ഥാനങ്ങളിലേക്കോ മടങ്ങാൻ അനുവാദമുള്ളൂ.

കൊറോണവൈറസ് വ്യാപനം രൂക്ഷമായ മാർച്ച് മുതൽ രാജ്യത്തേക്കെത്തുന്നവരെ വിമാനത്താവളങ്ങളിൽ നിന്ന് തന്നെ സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലിലേക്ക് കൊണ്ടുപോകുകയും, സർക്കാർ ചിലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയുകയുമാണ് ചെയ്യുന്നത്.

സംസ്ഥാന സർക്കാരുകളാണ് ഇതിന്റെ ചിലവുകൾ വഹിക്കുന്നത്. മാർച്ച് മുതൽ മില്യൺ കണക്കിന് ഡോളറാണ് ഇതിനായി  ഓരോ സംസ്ഥാനങ്ങളും ചലവഴിച്ചിരിക്കുന്നത്.

എന്നാൽ ഇതിൽ മാറ്റം വരുത്തണമെന്ന് ക്വീൻസ്ലാന്റ് സർക്കാർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ചിലവുകൾ സർക്കാർ വഹിക്കുന്ന രീതി മാറ്റണമെന്നും, മറിച്ച് യാത്രക്കാർ തന്നെ ഈ ചിലവുകൾ വഹിക്കണമെന്നുമാണ് ക്വീൻസ്ലാന്റിന്റെ ആവശ്യം.

വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റിൽ ഇതു സംബന്ധിച്ച് കാര്യം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം നിലവിലെ രീതി തുടരാൻ  ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ ക്വാറന്റൈൻ ചെലവ് തുടർന്നും വഹിക്കാം എന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്.

വിദേശത്തു നിന്നും രാജ്യത്തേക്കെത്തുന്നവരിലാണ് കൂടുതലായും രോഗബാധ കണ്ടെത്തിയിരുന്നത്. ഇതേതുടർന്ന് രോഗ വ്യാപനം തടയാൻ ഫെഡറൽ സർക്കാർ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സർക്കാർ ചെലവിലെ ഹോട്ടൽ ക്വാറന്റൈൻ.

ഹോട്ടൽ ക്വാറന്റൈൻ നടപ്പിലാക്കിയ മാർച്ച് 28 മുതൽ ജൂൺ മൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം 20,700 ലേറെ പേർക്കാണ് ന്യൂ സൗത്ത് വെയിൽസ് ക്വാറന്റൈൻ സൗകര്യം ഒരുക്കിയത്. ഇതിനായി 16 മില്യൺ ഡോളറാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നത്.

വിക്ടോറിയയിൽ വരും ദിവസങ്ങളിൽ 15,000 പേർ തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാൾക്ക് 2,000 ഡോളർ എന്ന കണക്കിന് 30 മില്യൺ ഡോളറാണ് ഇതിനായി സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, നോർത്തേൺ ടെറിട്ടറി നേരത്തെ തന്നെ ഇതിൽ മാറ്റം വരുത്തിയിരുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ടെറിട്ടറിയിലേക്കെത്തുന്നവരുടെ ചിലവുകൾ യാത്രക്കാർ തന്നെ വഹിക്കുന്ന വിധത്തിൽ നോർത്തേൺ ടെറിട്ടറി മാറ്റങ്ങൾ വരുത്തിയിരുന്നു.

14 ദിവസത്തെ താമസസൗകര്യത്തിനും ഭക്ഷണത്തിനുമായി 2,500 ഡോളറാണ് ഒരാൾ ഇവിടെ ചിലവാക്കുന്നത്.

People in Australia must stay at least 1.5 meters away from others. Find out what restrictions are in place for your state or territory: https://www.sbs.com.au/language/english/how-australia-s-states-and-territories-are-relaxing-coronavirus-restrictions

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The Federal Government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now