ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചിനു സമീപമുള്ള കാര്‍കോവറില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്.
പൈലറ്റാകാന്‍ പരിശീലനം നടത്തുകയായിരുന്നു ഷിപ്ര ശര്‍മ്മ (26), ചീഫ് ഇന്‍സ്ട്രക്ടര്‍ സാകേത് കപൂര്‍ (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
സിഡ്‌നിയിലെ സോര്‍ ഏവിയേഷന്‍ എന്ന വൈമാനിക പരിശീലന കേന്ദ്രത്തിന്റെ വിമാനമാണ് തകര്‍ന്നുവീണത്.
ബാങ്ക്‌സ്ടൗണില്‍ നിന്ന് ഓറഞ്ചിലേക്ക് പോയ വിമാനമായിരുന്നു ഇത്. ഓറഞ്ച് വിമാനത്താവളത്തില്‍ നിന്ന് വൈകീട്ടോടെ പറന്നുയര്‍ന്ന ശേഷമാണ് സമീപത്തുള്ള കാര്‍കോവര്‍ എയര്‍ സ്ട്രിപ്പില്‍ വച്ച് വിമാനം തകര്‍ന്നതെന്ന് NSW പൊലീസ് അറിയിച്ചു.
തകര്‍ന്നുവീണ വിമാനത്തിന് തീ പിടിച്ചിട്ടില്ലെന്നും, എന്നാല്‍ പൈലറ്റുമാര്‍ രണ്ടുപേരും തല്‍ക്ഷണം മരിച്ചതായാണ് മനസിലാക്കുന്നതെന്നും ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ലൂക്ക് റാന്‍കിന്‍ പറഞ്ഞു.
ലാന്‍ഡിംഗുമായി ബന്ധപ്പെട്ട പരിശീലനം നടത്തുമ്പോഴായിരുന്നു അപകടമെന്നും അദ്ദേഹം അറിയിച്ചു.
രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായി സോര്‍ ഏവിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഡോണ്‍ ഗ്രോവര്‍ എ ബി സിയോട് സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Saket Kapoor (SK) Source: Sakib Chowdhury