വിദ്യാർത്ഥികൾക്ക് വൈറസ്ബാധ: സിഡ്നിയിൽ രണ്ടു സ്കൂളുകൾ അടച്ചു

കുട്ടികൾക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സിഡ്നിയിലെ രണ്ട് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു.

20200526001470378285-original.jpg

ന്യൂ സൗത്ത് വെയിൽസിൽ സ്കൂളുകൾ പൂർണമായും തുറന്ന് രണ്ടാം ദിവസത്തിലാണ് രണ്ട് സ്കൂളുകൾ താൽക്കാലികമായി അടയ്ക്കേണ്ടി വന്നത്.

കിഴക്കൻ സിഡ്നിയിലെ വേവർലിയിലും, ക്വീൻസ് പാർക്കിലുമാണ് രണ്ട് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വേവർലി കോളേജിൽ ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വൈറസ്ബാധ കണ്ടെത്തി.

ഇതേത്തുടർന്ന് വിദ്യാർത്ഥികളെ തിരികെ വിളിക്കാൻ രാവിലെ തന്നെ സ്കൂളധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

രക്ഷിതാക്കൾക്ക് എത്തി തിരികെ വിളിക്കാൻ കഴിയാത്ത കുട്ടികളെ സ്കൂൾ ഏർപ്പാടാക്കിയ ബസിൽ വീടുകളിലേക്ക് എത്തിച്ചെന്നും വേവർലി കോളേജ് വക്താവ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.

വേവർലി സീനിയർ സ്കൂൾ അടച്ചിട്ട ശേഷം അണുനശീകരണം നടത്തുകയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ക്വീൻസ്പാർക്കിലെ മോറിയ കോളേജ് അടച്ചത്.

ഇവിടെ ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ശുചീകരണത്തിനായി സ്കൂൾ അടച്ചിട്ടെന്നും, അടുത്ത തിങ്കളാഴ്ച മാത്രമേ ഇനി തുറക്കുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്കൂളധികൃതർ പറഞ്ഞു.

വേവർലി കോളേജ് അടച്ചതിനു പിന്നാലെ സമീപത്തുള്ള സെന്റ് ചാൾസ് സ്കൂളധികൃതരും രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

NSW premier Gladys Berejiklian has been urging parents to send their kids back to school.
新州州長貝莉珍妮安 Source: AAP

വേവർലി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരങ്ങൾ സെന്റ് ചാൾസ് സ്കൂളിലുണ്ടെങ്കിൽ അവരെ തിരികെ വിളിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിൽ സ്കൂളുകൾ പൂർണമായും തുറക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഇത്തരം സാഹചര്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു.

ഇത്തരത്തിൽ സ്കൂളുകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും, അത് നേരിടാൻ കൃത്യമായ നടപടിക്രമങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസമന്ത്രി സേറേ മിച്ചൽ അറിയിച്ചു. സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ തുറക്കുന്ന കാര്യം അധ്യാപകരുമായി ആലോചിച്ചല്ല തീരുമാനമെടുത്തതെന്ന് NSW ടീച്ചേഴ്സ് ഫെഡറേഷൻ കുറ്റപ്പെടുത്തിയിരുന്നു.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Share

2 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now