SKIP TO MAIN CONTENT

U-19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി; കാരണം സുരക്ഷാഭീഷണി

ബംഗ്ലാദേശിൽ നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറി. ബംഗ്ലാദേശിലെ സുരക്ഷാ സ്ഥിതി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടീവ് ജെയിംസ് സതർലൻറ് അറിയിച്ചു. എന്നാൽ ത്രിരാഷ്ട്ര പരന്പരയ്ക്കായുള്ള ടീമിൻറെ ദുബായി പര്യടനം മുൻ നിശ്ചയിച്ച പ്രകാരം തുടരും.

U19 World Cup
Source: Courtesy: ICC

1 min read

Published


Skip to article content

ഈ മാസമവസാനമാണ് ബഗ്ലാദേശിൽ അണ്ടർ 19 ലോകകപ്പ് നടക്കുന്നത്. അതിനായി 15 അംഗ ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ലോകകപ്പിന് മുന്പുള്ള പരിശീലനം എന്ന രീതിയിൽ ദുബായിൽ ത്രിരാഷ്ട്രപരന്പരയിൽ പങ്കെടുക്കാനും ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. 

എന്നാൽ, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സുരക്ഷാ വിഭാഗം മേധാവി കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് സന്ദർശിച്ച ശേഷമാണ്, വിദേശകാര്യമന്ത്രാലയത്തിൻറെ കൂടെ നിർദ്ദേശം പരിഗണിച്ച് ടൂർണമെൻറിൽ നിന്ന് പിൻമാറിയത്. കഴിഞ്ഞ ഒക്ടോബറിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൻറെ ബംഗ്ലാദേശ് പര്യടനവും സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി റദ്ദാക്കിയിരുന്നു. 

ജനുവരി 28ന് ഇന്ത്യയുമായായിരുന്നു ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യമത്സരം തീരുമാനിച്ചിരുന്നത്. ഓസ്ട്രേലിയ പിൻമാറിയ സാഹചര്യത്തിൽ അയർലൻറ് ടൂർണമെൻറിൽ പങ്കെടുത്തേക്കുമെന്ന് ഐ സി സി അറിയിച്ചു. 

മലയാളിയായ അർജുൻ നായരെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഒരു മലയാളി ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിൽ ഇടം നേടുന്നത്. 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now