സംസ്ഥാന ഫെഡറൽ തെരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സാഹചര്യത്തിലാണ് യൂണിയന്റെ പ്രതിഷേധ റാലി നടന്നത്. തൊഴിലിടങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ശമ്പളവും ആവശ്യപ്പെട്ടുകൊണ്ടുള്ള 'Change the rules' പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധ റാലി നടന്നത്.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ മെൽബൺ ട്രേയ്ഡ് ഹോളിൽ ആരംഭിച്ച റാലിയിൽ പതിനായിരത്തിൽ പരം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് പൊതു ഗതാഗതം താറുമാറാവുകയും നഗരം സ്തംഭിക്കുകയും ചെയ്തു. വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് റാലിയിൽ പങ്കെടുത്തു.
സാധാരണക്കാരാണ് റാലിയിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധാരണയിൽ നിന്ന് ഇരട്ടി പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. പ്രതിഷേധ റാലി കടന്നു പോയ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ്, സ്വാൻസ്ടൺ സ്ട്രീറ്റ് എന്നീ നിരത്തുകൾ പൂർണമായും അടച്ചിരുന്നു. ഇത് പൊതു ഗതാഗതത്തെ സാരമായി ബാധിച്ചു.

Source: SBS Malayalam

Source: SBS malayalam
സിഡ്നി, ഗ്ലാഡ്സ്റ്റോൺ, കെയിൻസ്, മക്കായ്, ഡാർവിൻ, വോളോങ്കോങ്, ടൗൺസ്‌വിൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും, ഹൊബാർട്, ബ്രിസ്‌ബൈൻ, ബെൻഡിഗോ, കാൻബറ എന്നിവിടങ്ങളിലും ബുധനാഴ്ചയും സമാനമായ രീതിയിൽ പ്രകടനങ്ങൾ നടക്കും.
ഈ വർഷം മേയിലും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു യൂണിയൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു . ഒരു ലക്ഷത്തോളം പേരാണ് അന്ന് റാലിയിൽ പങ്കെടുത്തത്.

Union protest in Melbourne Source: SBS