വിദേശത്ത് നിന്നുള്ള തൊഴിലാളികൾ താൽക്കാലിക വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ പലപ്പോഴും കുറഞ്ഞ വേതനമാണ് അവർക്കു ലഭിക്കുന്നത്. ഈ ചൂഷണങ്ങൾ തടയപ്പെടേണ്ടതാണെന്ന് യൂണിയൻ അഭിപ്രായപ്പെടുന്നു.
വിദേശത്ത് നിന്നുള്ള താൽക്കാലിക വിസയിൽ തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുൻപ് സ്വദേശികൾക്ക് ആ ജോലികൾ ലഭിക്കാനുള്ള അവസരം ഉറപ്പു വരുത്തുകയും വേണം. ഇതിനായി പ്രാദേശികമായി ജോലിക്കുള്ള അവസരങ്ങൾ പരസ്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങൾ ശക്തമാക്കണമെന്ന് ഓസ്ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് ആവശ്യപ്പെട്ടു.
പെർമനന്റ് റെസിഡൻസിക്ക് കൂടുതൽ പ്രാമുഖ്യം നൽകണം
വിദേശ തൊഴിലാളികൾ പെർമനന്റ് റസിഡൻസി നേടി ഓസ്‌ട്രേലിയയിൽ കുടുംബങ്ങളോടൊപ്പം ജീവിക്കുന്ന നല്ല സാഹചര്യമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ട്രേഡ് യൂണിയൻ കൗൺസിൽ അഭിപ്രായപ്പെടുന്നു. 457 വിസകൾ എടുത്തു കളഞ്ഞതോടെ താൽക്കാലിക വിസയിൽ (ഗസ്റ്റ് വർക്കേഴ്സ്) എത്തുന്നവരുടെ എണ്ണം കൂടുകയും അത് തൊഴിൽ രംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി യൂണിയൻ അറിയിച്ചു.