ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ പണമിടപാടുകൾക്കായി കഴിയുന്നതും ബാങ്ക്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കണമെന്ന് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ നോട്ടുകൾ പിൻവലിച്ചതിനാൽ രാജ്യം സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു മുന്നറിയിപ്പ്. യാത്ര ചെയ്യുന്നവർ പണത്തിനായി ബുദ്ധിമുട്ടുണ്ടാവാത്ത വിധം യാത്രകൾ ആസൂത്രണം ചെയ്യണമെന്നും DFSAT (Department of Foreign Affairs and Trade) -ന്റെ Smart Traveller എന്ന വെബ്സൈറ്റിൽ നിർദ്ദേശം നൽകുന്നു. മാത്രമല്ല, നവംബർ 25 ന് നൽകിയിരിക്കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പിൽ, ഇന്ത്യയിൽ ഭീകരവാദ ഭീഷണി നിലനിൽക്കുന്നുവെന്നും, അതുകൊണ്ടുതന്നെ ഇന്ത്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ ജാഗരൂകരായിരിക്കണമെന്നും ഇതിൽ പറയുന്നു.

Source: DFSAT
മോഡി സർക്കാർ നോട്ടുകൾ പിൻവലിച്ച നവംബർ 8 ന് ഇന്ത്യയിലെത്തിയ ഇവർ ഭക്ഷണത്തിനും വെള്ളത്തിനും പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഓസ്‌ട്രേലിയക്കാരനായ ജെയ്ഡൻ ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തോടു പറഞ്ഞു.
മാത്രമല്ല, ദില്ലിയിലേക്ക് മടങ്ങിയാൽ ഓസ്‌ട്രേലിയൻ എംബസ്സിയുടെ സഹായം ലഭിക്കും. അതിനായി വിമാന ടിക്കെറ്റിനുള്ള പണം സമ്പാദിക്കാനും കൂടിയാണ് ഇത്തരത്തിൽ തെരുവിൽ നിന്നും പണം ശേഖരിക്കുന്നതെന്നും ജെയ്ഡൻ പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാർ തങ്ങളോട് ദയവു കാണിച്ചതിനാൽ ഇതിനോടകം ഏകദേശം 2600 രൂപ ശേഖരിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ജർമൻ ടൂറിസ്റ് ആയ ആഡിൽറിക്.
ഇന്ത്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ആഴ്ചയിൽ 5000 രൂപ വരെയാണ് ബാങ്കിൽ നിന്നും മാറ്റി വാങ്ങാവുന്ന തുക. എന്നാൽ, ഡിസംബർ 15 ആണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന അവസാന തിയതി. ഇത്തരത്തിൽ പണം മാറുന്നവർ ഈ വിവരം പാസ്പ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതാണെന്ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.