SKIP TO MAIN CONTENT

വിൻഡീസിന് ഡബിൾ + ഡബിൾ

വെസ്റ്റിൻറീസിന് ഈ ഞായറാഴ്ചയായിരുന്നു ഈസ്റ്റർ! അഥവാ ഉയർത്തെഴുന്നേൽപ്പ്

West Indies celebrates
Source: ICC Cricket

1 min read

Published

Updated


Skip to article content

ഇരട്ട നേട്ടങ്ങളുടെ ദിവസം. എല്ലാ അർത്ഥത്തിലും. അഥവാ, ഏകദിന ക്രിക്കറ്റിലെ ഒരു കാലത്തെ ലോകരാജാക്കൻമാർ വീണ്ടും ആ പദവിയിലേക്ക് തിരിച്ചെത്തിയ ദിവസം.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള അപ്രതീക്ഷിത ജയത്തോടെ, രണ്ടു തവണ ട്വൻറി ട്വൻറി കിരീടം നേടുന്ന ആദ്യ ടീമായി വിൻഡീസ് മാറി. ഒപ്പം, വനിതാ വിഭാഗത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് പുരുഷ-വനിതാ ഇരട്ടക്കിരീടവും കരീബിയൻ പട സ്വന്തമാക്കി.

അവിശ്വസനീയം ഈ അവസാന ഓവർ

അവസാന ഓവറിലെ പല മാജിക്കുകളും ഈ ലോകകപ്പ് കണ്ടു. എന്നാൽ ഏറ്റവും അവിശ്വനീയമായ ഒന്ന് അവസാന മത്സരത്തിലേക്ക് കരുതി വച്ചിരിക്കുകയായിരുന്നു. 

156 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് അവസാന ഓവറിൽ വേണ്ടത് 19 റൺസ്. പന്തെറിയാനെത്തുന്നത് അവസാന ഓവറുകളിൽ ഇംഗ്ലണ്ടിൻറെ കുന്തമുനയായ ബെൻ സ്റ്റോക്സ്. പക്ഷേ ബ്രാത്ത്്വയിറ്റിനു മുന്നിൽ എന്തു ബെൻ എന്തു സ്റ്റോക്സ്. 

ആറു പന്തൊന്നും കാത്തു നിൽക്കാൻ സമയമില്ലാത്ത ബ്രാത്ത്്വയിറ്റ് ആദ്യത്തെ നാലു പന്തുകൊണ്ടു തന്നെ കാര്യം തീർത്തു. നാലും നിലം തൊടാതെ ബൌണ്ടറിയിലേക്ക്.

Sensational. BMT. That's how you win a #WT20Final! pic.twitter.com/RdDoCm0TJ4 #WI — Claire Jane Earley (@Clearley_7) April 3, 2016

രണ്ടു പന്തും നാലു വിക്കറ്റം ബാക്കിനിർത്തി വിൻഡീസ് വീണ്ടും ലോക ചാംപ്യൻമാർ. പിന്നെ പറയണ്ടല്ലോ ആഘോഷത്തിൻറെ കാര്യം

The moment #WI won the 2016 #WT20! Hear that roar! #ENGvWI #WT20Finalhttps://t.co/pIdmBtoIRa — ICC (@ICC) April 3, 2016

ടീം വെസ്റ്റിൻറീസാകുന്പോൾ ആഘോഷം ഗ്രൌണ്ടിലൊന്നും നിൽക്കില്ല. ഡ്രെസിംഗ് റൂമിലേക്ക് തന്നെ ചെല്ലണം. 

Inside the #Champions Dressing Room! #WI #WI #WI#WT20https://t.co/XAjE4GutMf — ICC (@ICC) April 3, 2016

നേരത്തേ ഒന്പതു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് 155 റൺസെടുത്തത്. 36 പന്തിൽ 56 റൺസ് നേടിയ ജോ റൂട്ടും 22  പന്തിൽ 36 നേടിയ ജോസ് ബട്ലറും ചേർന്നാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. ബ്രാത്ത്്വയിറ്റും ബ്രാവോയു മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിംഗിൽ ഒന്പതു റൺസിനിടെ തന്നെ ക്രിസ് ഗെയിലിനെയും ജോൺസൻ ചാൾസിനെയും നഷ്ടമായെങ്കിലും 66 പന്തിൽ 85 റൺസ് നേടിയ മാർലോൺ സാമുവൽസായിരുന്നു വിൻഡീസിനെ കരകയറ്റിയത്. പിന്നെ അവസാന ഓവറിലെ വെടിക്കെട്ടും. 

വനിതാവിഭാഗത്തിൽ മൂന്നു തവണ ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിനാണ് വിൻഡീസ് തകർത്തത്. 148 റൺസെന്ന വിജയലക്ഷ്യം മൂന്നു പന്തുകൾ  ബാക്കി നിൽക്കെ വിൻഡീസ് വനിതകൾ മറികടന്നു. 

ഫൈനൽ ദിവസം ഇന്ത്യയ്ക്കും സന്തോഷിക്കാൻ എന്തെങ്കിലുമുണ്ടായി. വിരാട് കോഹ്ലിയാണ് ലോകകപ്പിലെ താരം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now