SKIP TO MAIN CONTENT

വിദേശനിക്ഷേപകർക്ക് ലോൺ നൽകുന്നത് പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകൾ നിർത്തലാക്കി

ഓസ്ട്രേലിയയിലെ മുൻ നിര ബാങ്കുകൾ വിദേശ നിക്ഷേപകർക്ക് ലോൺ നൽകുന്നത് നിറുത്തലാക്കി .. പുതിയ നയം ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വന്നു ...

Liar loans
plan buyers are battling Source: Getty Images

1 min read

Published

Updated

By Salvi Manish


Skip to article content

West pac Bank, St George Bank, Bank of Melbourne, Bank SA തുടങ്ങിയ West pac  ഗ്രൂപ്പിലെ ബാങ്കുകളാണ് വിദേശ നിക്ഷേപകർക്ക് ഹോം  ലോൺ അനുവദിക്കുന്നതിൽ കർശന നിലപാടുമായി മുന്നോട്ടു വന്നിരിക്കുന്നത്.  ANZ Banking Group-ഉം Commonwealth Bank -ഉം ഇക്കാര്യത്തിൽ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. എന്നാൽ National Australia Bank മാറ്റമൊന്നും വരുത്തിയിട്ടില്ല .

പുതിയ നയപ്രകാരം, ഓസ്ട്രേലിയൻ റസിഡൻറ്സ് അല്ലാത്തവർ, വിദേശത്ത് സ്വയം തൊഴിൽ മുഖ്യ വരുമാന മാർഗമാക്കിയവർ, കൂടാതെ ഓസ്ട്രേലിയയിൽ താല്കാലിക വിസ മാത്രം ഉള്ളവർ എന്നിവരിൽ നിന്ന് ഇനി മുതൽ ഈ ബാങ്കുകൾ റെസിഡൻഷ്യൽ പ്രോപ്പർട്ടി ലോൺ അഥവാ താമസിക്കാനുള്ള വസ്തു വാങ്ങുന്നതിനായുള്ള ലോണിനായി അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പ്രീ അപ്രൂവൽ നിലനിൽക്കുന്ന ലോണുകളെ ഏപ്രിൽ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ  നിയമമാറ്റം ബാധിക്കില്ല. എന്നാൽ പ്രീ അപ്രൂവ് ചെയ്ത ശേഷം 90 ദിവസത്തിനുള്ളിൽ ലോണെടുത്തിട്ടില്ലെങ്കിൽ പുതിയ നിയമം ബാധകമാകുമെന്ന് Westpac സ്ഥിരീകരിച്ചു.

നൂറു ശതമാനം വിദേശ വരുമാന ശ്രോതസ്  കാണിച്ചുകൊണ്ടുള്ള അപേക്ഷകൾ മിക്കതും  ഈ മാസമാദ്യം  ANZ ബാങ്ക് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now