SKIP TO MAIN CONTENT

വിദേശപഠനത്തിന് പോകുന്നവർക്കായി ഇന്ത്യൻ സർക്കാർ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങുന്നു

പഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ വിവരങ്ങൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.

Indian students at university
Indian students at university Source: (Wikimedia (public domain))

1 min read

Published

Updated

By Salvi Manish


Skip to article content

പഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുന്ന വിദ്യാർത്ഥികൾ അവരുടെ സ്വകാര്യ വിവരങ്ങളും, പഠനവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടത്. ഇന്ത്യയുടെ വിദേശ കാര്യ വകുപ്പാണ്ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഇത് വഴി വിദേശത്തു പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടായാൽ, എളുപ്പത്തിൽ സഹായം എത്തിക്കാൻ സർക്കാരിന് സാധിക്കും.    

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ അതായത് ഇവർ ഏതു രാജ്യത്തു പഠിക്കുന്നു, ഏതു വിഷയമാണ് പഠിക്കുന്നത്, നാട്ടിലെയും വിദേശത്തെയും ഇവരുടെ മേൽവിലാസം, അത്യാവശ്യത്തിനു ബന്ധപ്പെടേണ്ട നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും, ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇത് www.madad.gov.in എന്ന സർക്കാർ വെബ്സൈറ്റ് സന്ദർശിച്ച്‌ റെജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട വിധം :

1. www.madad.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ന്യൂ യൂസർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

indian student
Source: madad.gov.in

2. സ്റ്റുഡന്റ് റെജിസ്ട്രേഷൻ എന്ന ലിങ്കിൽ നിന്നും മാനേജ് പ്രൊഫൈൽ സെലക്ട് ചെയ്യുക

indian student
Source: madad.gov.in

3. സ്വകാര്യ വിവരങ്ങൾ ഇവിടെ കൊടുക്കുക

indian student
Source: madad.gov.in

4. അത്യാവശ്യസമയത്ത് ബന്ധപ്പെടേണ്ട വിവരങ്ങൾ കൊടുക്കുക

indian student
Source: madad.gov.in

5. ഇതോടെ രജിസ്റ്റർ ചെയ്തു എന്നതിന് ഉറപ്പു ലഭിക്കും

indian student
Source: madad.gov.in

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now