SKIP TO MAIN CONTENT

വാഹന മോഷണത്തിനും ഭവനഭേദനത്തിനും വിക്ടോറിയയിൽ ഇനി നിർബന്ധിത ജയിൽ ശിക്ഷ

ഗുരുതരമായ വീടുകയറിയുള്ള അതിക്രമം, വാഹന മോഷണം എന്നീ കുറ്റങ്ങൾക്ക് വിക്ടോറിയയിൽ ഇനി ജയിൽ ശിക്ഷ. പലപ്പോഴും കമ്മ്യൂണിറ്റി കറക്ഷൻ ഓർഡറായിരുന്നു ഈ കുറ്റകൃത്യങ്ങൾക്ക് നൽകിയിരുന്നത്.

New Law- Jail for aggravated carjacking, home invasion offences in VIC
New Law- Jail for aggravated carjacking, home invasion offences in VIC Source: SBS

1 min read

Published

Updated


Skip to article content

വിക്ടോറിയയിൽ പലയിടത്തും ക്രമസമാധാന നില തകാറിലാവുന്നു എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാനിയൽ ആൻഡ്ര്യൂസ് സർക്കാരിന്റെ പുതിയ തീരുമാനം.

പുതിയ തീരുമാനമനുസരിച്ചു വിക്ടോറിയ കോടതികൾക്ക് ഇനി വാഹന മോഷണം, വീടുകയറിയുള്ള അതിക്രമം എന്നീ കുറ്റകൃത്യങ്ങൾക്ക് കമ്മ്യൂണിറ്റി സർവീസ് ശിക്ഷയായി നൽകാനാവില്ല. ഈ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ജയിൽ ശിക്ഷ മാത്രമേ നൽകാനാവൂ എന്ന് അറ്റോർണി ജനറൽ മാർട്ടിൻ പക്കുല അറിയിച്ചു.

കുറ്റകൃത്യം നടന്ന സമയത്തു മയക്കുമരുന്നിന്റെ പിടിയിലായിരുന്നു, മാനസിക സമ്മർദ്ദത്തിലായിരുന്നു തുടങ്ങിയ നിയമത്തിൻറെ പഴുതുകൾ ഉപയോഗിച്ച് കുറ്റവാളികൾ രക്ഷപെടുന്നതിന് പുതിയ നിയമം തടയിടുമെന്നു സർക്കാർ അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now