SKIP TO MAIN CONTENT

വിക്ടോറിയ പൊലീസ് നടത്തിയ രണ്ടര ലക്ഷത്തോളം ബ്രീത്ത് ടെസ്റ്റുകൾ വ്യാജമെന്ന് റിപ്പോർട്ട്

വിക്ടോറിയയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തിയ ബ്രീത്ത് ടെസ്റ്റുകളിൽ രണ്ടര ലക്ഷത്തോളം പരിശോധനകൾ വ്യാജമാണെന്ന് അന്വേഷണ റിപ്പോർട്ട്. ഇതേത്തുടർന്ന് റോഡ് സുരക്ഷയ്ക്കായി വിക്ടോറിയ പോലീസിന് അനുവദിച്ചിരുന്ന നാല് മില്യൺ ഡോളർ ധനസഹായം നിർത്തലാക്കി.

AAP
Source: AAP Image/Julian Smith

1 min read

Published

Updated


Skip to article content

കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ വിക്ടോറിയ പോലീസ് നടത്തിയ 17.7 മില്യൺ ബ്രീത്ത് ടെസ്റ്റുകളിൽ 258,000 ത്തോളം ടെസ്റ്റുകൾ വ്യാജമാണെന്ന് പോലീസ് നടത്തിയ അന്വേഷണങ്ങളിൽ തെളിഞ്ഞു. ആകെയുള്ള പരിശോധനകളുടെ 1.5 ശതമാനമാണ് ഇത്. 

കഴിഞ്ഞ വർഷത്തെ ബ്രീത്ത് ടെസ്റ്റുകളിൽ അസ്വാഭാവികത ഉണ്ടെന്ന ട്രാൻസ്‌പോർട് ആക്സിഡന്റ് കമ്മീഷന്റെ (TAC) മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ വെളിച്ചത്ത് വന്നത്.

പലപ്പോഴും ബ്രീത്ത് ടെസ്റ്റിംഗ് ഉപകരണം വിരൽ കൊണ്ട് അടച്ച്പിടിച്ചും, ഉദ്യോഗസ്ഥർ സ്വയം ബ്രീത്ത് ടെസ്റ്റുകൾ നടത്തിയുമാണ് പരിശോധനകളിൽ ക്രമക്കേടുകൾ നടത്തിയത്.

അന്വേഷണത്തെ തുടർന്ന് റോഡ് സുരക്ഷക്കായി വിക്ടോറിയ പൊലീസിന് അനുവദിച്ചിരിക്കുന്ന നാല് മില്യൺ ഡോളറിന്റെ സഹായ ഫണ്ട് നിർത്തലാക്കിയതായി പ്രൊഫഷണൽ സ്റ്റാൻഡേർഡ്‌സ് കമാൻഡിന്റെ അസിസ്റ്റന്റ് കമ്മിഷണർ റസ്സൽ ബർനെറ്റ് അറിയിച്ചു. ജോലിയിലെ കാര്യക്ഷമത കാണിക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കിയ വിക്ടോറിയ പോലീസിന്റെ ഈ നടപടി തികച്ചും നിരാശാജനകമാണെന്നും റസ്സൽ ബർനെറ്റ് പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now