SKIP TO MAIN CONTENT

വിക്ടോറിയ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു; 2019 മുതൽ നടപ്പിലാക്കാനൊരുങ്ങി സർക്കാർ

വിക്ടോറിയയയിലെ റീറ്റെയ്ൽ സ്റ്റോറുകളിലും ടേക്-അവെ കടകളിലും, ചെറുകിട സൂപ്പർമാർക്കറ്റുകളും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ അടുത്ത വർഷം അവസാനത്തോടെ നിരോധിക്കുമെന്ന് വിക്ടോറിയൻ സർക്കാർ അറിയിച്ചു.

plastic bag ban
Source: AAP

1 min read

Published

Updated


Skip to article content

വിക്ടോറിയയയിലെ റീറ്റെയ്ൽ സ്റ്റോറുകളിലും ടേക്-അവെ കടകളിലും, ചെറുകിട സൂപ്പർമാർക്കറ്റുകളും ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളാണ് നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇതിനായി 2019 ൽ നിയമനിർമാണം നടപ്പിലാക്കുമെന്ന് ഡാനിയേൽ ആൻഡ്രൂസ് സർക്കാർ അറിയിച്ചതായി ഹെറാൾഡ് സൺ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്ഷം ഒക്ടോബാറിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിന് സർക്കാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് പ്രമുഖ സൂപ്പർമാർക്കറ്റുകൾ എല്ലാം തന്നെ പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 20 ന് സൂപ്പർമാർക്കറ്റ് ശൃഖലയായ വൂൾവർത്ത് ദേശവ്യാപകമായി പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വൂൾവർത്തിനു പുറമെ ബിഗ് ഡബ്യു, ബി ഡബ്യു എസ് എന്നിവിടങ്ങളും പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കിയിട്ടുണ്ട്.

കൂടാതെ, ക്വീൻസ്ലാന്റിലെയും, വെസ്റ്റേൺ ഓസ്ട്രേലിയയിലെയും റീറ്റെയ്ൽ സ്റ്റോറുകൾ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയാവുന്ന വിധത്തിലുള്ള പ്ലാസ്റ്റിക് ബാഗുകൾ ജൂലൈ ഒന്ന് മുതൽ നിർത്തലാകുമെന്ന് അറിയിച്ചു. ACT, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ റീറ്റെയ്ൽ സ്റ്റോറുകൾ ഇത് നേരത്തെ നിർത്തലാക്കിയിരുന്നു.

പ്ലാസ്റ്റിക് ബാഗുകൾക്ക് പുറമെ വിൽപനക്കായി വച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റ് ആഹാര പാതാർത്ഥങ്ങളും പൊതിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ പാത്തിയിട്ടിട്ടുണ്ടെന്നു വൂൾവർത്ത്സും കോൾസും അറിയിച്ചിട്ടുണ്ട്.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now