വേനൽക്കാലത്ത് ഏറ്റവുമധികം ആളുകൾ നീന്താനിറങ്ങുന്ന 21 ബീച്ചുകളിലാണ് മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ അടിയുന്നതായി കണ്ടെത്തിയത്.
കഴിഞ വ്യാഴാഴ്ച പെയ്ത മഴയും ശക്‌തിയായ കാറ്റും മൂലം പലയിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ബീച്ചുകളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇതോടെയാണ് 21 തീരങ്ങളിലെ കടല്‍വെള്ളം മലിനമായതായി തിങ്കളാഴ്ച പരിസ്ഥിതി വകുപ്പ് കണ്ടെത്തിയത്.
അതിനാൽ ബീച്ചുകളിൽ കുളിക്കാനിറങ്ങുന്നത് അസുഖങ്ങൾക്ക് കാരണമായേക്കാമെന്ന് പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.
കുളിക്കാനിറങ്ങുന്നവർക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, വയര്‍ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് പരിസ്ഥിതി വകുപ്പ് വക്താവ് ആന്റണി ബോക്‌സ്‌ഷെല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതല്‍ മഴ പെയ്താല്‍ സ്ഥിതി വഷളായേക്കുമെന്നും പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ചാനല്‍ നയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാലിന്യത്തിന്റെ അംശം കുറഞ്ഞു എന്ന് ഉറപ്പു വരുത്താനായി ഈ ആഴ്ചയിൽ വെള്ളം പരിശോധിക്കുമെന്നും ഇതിന്റെ ഫലം എൻവയൺമെൻറ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (ഇ പി എ ) വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബോക്സ്ഷെൽ പറഞ്ഞു.
മുന്നറിയിപ്പുള്ള ബീച്ചുകൾ:
St Kilda
Elwood
Frankston
Seaford
Carrum
Aspendale
Mordialloc
Mentone
Beaumaris
Black Rock
Half Moon Bay
Sandringham
Hampton
Brighton
South Melbourne
Port Melbourne
Sandridge
Williamstown
Altona
Werribee
Werribee South