ഇപ്പോഴാണ് ഈ നയം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചതെങ്കിലും, ഇതൊരു പുതിയ നയമല്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. അതായത്, നിലവില്‍ തന്നെ ഇത്തരമൊരു നിയമമുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
എന്നാല്‍, നിയമം നിലവിലുണ്ടായിട്ടും അത് ജനങ്ങളെ അറിയിക്കാതെ രഹസ്യമാക്കി വച്ചതിനെ സ്പീഡ് ക്യാമറ കമ്മീഷണര്‍ ഗോര്‍ഡന്‍ ലൂയിസ് വിമര്‍ശിച്ചു.
നിലവില്‍ വിക്ടോറിയ പൊലീസ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമപ്രകാരം, അനുവദനീയമായതിലും പത്തു കിലോമീറ്റര്‍ വരെ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് ഇളവിന് അപേക്ഷിക്കാവുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെടാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമായിരുന്നു.
നിയമം പരിഷ്‌കരിച്ച ശേഷം ഇപ്പോഴാണ് പൊലീസ് വെബ്‌സൈറ്റില്‍ അത് പ്രസിദ്ധീകരിച്ചതെന്ന് ഹെറാള്‍ഡ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.