SKIP TO MAIN CONTENT

വിമാനത്താവളത്തിൽ നിന്ന് പെട്ടി മോഷ്ടിച്ച്, ഉടമയുടെ വീടും കൊള്ളയടിച്ചു; യുവതിക്കായി പൊലീസ് തെരച്ചിൽ

മെൽബൺ വിമാനത്താവളത്തിലെ കൺവേയർ ബെൽറ്റിൽ നിന്ന് പെട്ടികൾ മോഷ്ടിക്കുകയും, ഒരു പെട്ടിയുടെ ഉടമസ്ഥൻറെ വീട് കൊള്ളയടിക്കുകയും ചെയ്തെന്ന് സംശയിക്കുന്ന സ്ത്രീയുടെ ചിത്രം വിക്ടോറിയ പൊലീസ് പുറത്തുവിട്ടു.

baggage theft
Source: Victoria Police

1 min read

Published

Updated


Skip to article content

മെൽബണിലെ ടുല്ലാമെറിൻ വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ നിന്ന് കഴിഞ്ഞ നവംബർ 20 -നാണ് ഈ മോഷണം നടന്നത്. പല യാത്രക്കാരുടെയും ഒന്നിലേറെ പെട്ടികൾ മോഷണം പോയിരുന്നു.

ഒരു സ്ത്രീയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സി സി ടി വിയിൽ പതിഞ്ഞ ഇവരുടെ ചിത്രവും വിക്ടോറിയ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

മാത്രമല്ല, പെട്ടി മോഷണം പോയ ഒരു യാത്രക്കാരൻറെ വീട്ടിൽ കയറിയും ഈ സ്ത്രീ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നു.

മെൽബൺറെ പടിഞ്ഞാറൻ പ്രദേശമായ അൾട്ടോണ മെഡോസിലെ വീട്ടിൽ നടത്തിയ മോഷണത്തിൽ ഇലക്ട്രിക്ക് ഉപകരണങ്ങളും, പണവും, വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

ഇവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഹോബ്‌സൺസ്‌ബേ ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അന്വേഷകർ.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ എത്രയും വേഗം ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now