SKIP TO MAIN CONTENT

വെസ്റ്റേൺ ഓസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആൽബനി മേഖലയിൽ കാട്ടുതീ പടരുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായ സാഹചര്യത്തിൽ അധികൃതർ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Fire started in Redmond just outside of Albany, now being fanned by strong winds.
Fire started in Redmond just outside of Albany, now being fanned by strong winds. Source: Kit Mochan ABC

1 min read

Published

Updated


Skip to article content

വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ തെക്കൻ പ്രദേശങ്ങളിലാണ് കാട്ടുതീ അനിയന്ത്രിതമായി തുടരുന്നത്. ആളുകളുടെ ജീവനും സ്വത്തിനും വരെ ഭീക്ഷണി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ആളുകൾ പെട്ടന്ന് തന്നെ പ്രദേശം വിട്ടു പോകണമെന്നും അധികൃതർ അറിയിപ്പ് നൽകി.

ആൽബനി, റെഡ്മൺഡ്, മാർബിലപ്പ്‍, മക്ക് കൈൽ, നേപ്പിയർ ടോർബെ തുടങ്ങിയ സബർബുകൾക്ക് അതീവ ജാഗ്രത നിർദ്ദേശമാണ് വെള്ളിയാഴ്ച്ച രാവിലെ നൽകിയിരിക്കുന്നത്.

 

പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്ന ആളുകൾക്കായി ആൽബനി അക്വാട്ടിക്  സെൻറ്ററിൽ താൽക്കാലിക അഭയസ്ഥാനം ഒരുക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോളും അനിയന്ത്രിതമാണെന്നും തീ പടരുന്ന പല പ്രദേശങ്ങളിലേക്കും അഗ്നിശമന സേനയ്ക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും ആൽബനി മേയർ ഡെന്നിസ് വെല്ലിംഗ്ടൺ അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now