കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഫുഡ് ആക്ട് ലംഘിച്ചതിന്റെ പേരിൽ വിക്ടോറിയയിലെ പതിനൊന്നോളം റെസ്റ്റോറന്റുകൾക്ക് എതിരെ വൻ തുക പിഴ ഈടാക്കുകയും കേസെടുക്കുകയും ചെയ്തത്. വൃത്തിഹീനമായ സാഹചര്യത്തിൽ നടത്തിവന്ന റെസ്റോറന്റുകളാണിവ. ഇതുവഴി സർക്കാർ പിരിച്ചെടുത്തത് 325,000 ത്തോളം ഡോളറാണ് .
ഇതിൽ ഏറ്റവും കൂടുതൽ പിഴ അടക്കേണ്ടി വന്നത് കഫെ സ്റ്റുഡന്റ കറീസ് ആൻഡ് പിസ്സ റെസ്റ്റോറന്റ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിനാണ്. 55,000 ഡോളർ ആണ് മെൽബൺന്റെ തെക്കു കിഴക്കൻ പ്രദേശമായ ക്ലേറ്റണിൽ ഉള്ള ഈ റെറ്റോറന്റിന് പിഴ അടക്കേണ്ടി വന്നത്. ഇതിനു പുറമെ 12,500 ഡോളർ നടപടിക്രമങ്ങളുടെ ചെലവിനത്തിലും നൽകേണ്ടി വന്നു.
കൗൺസിലിൻറെ പരിസ്ഥിതി - ആരോഗ്യ വകുപ്പധികൃതർ പല പ്രാവശ്യമായി റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ഇവിടെ ഭക്ഷണം സൂക്ഷിക്കുകയും, കൈകഴുകാനും മറ്റും മതിയായ സൗകര്യമില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. കൂടാതെ, ശരിയായ രീതിയിൽ പെസ്റ് കൺട്രോൾ ചെയ്യാതിരിക്കുക, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ്, മാലിന്യം ശരിയായി നിക്ഷേപിക്കാൻ ഉപേക്ഷ വരുത്തിയത് തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് റെസ്റ്റോറന്റിനെതിരെ കേസെടുത്തിരിക്കുന്നത് .
ലിറ്റിൽ ബർക് സ്ട്രീറ്റിലുള്ള Post Deng Café ആണ് വൻ തുക പിഴ അടക്കേണ്ടി വന്ന മറ്റൊരു റെസ്റ്റോറന്റ്. മലിനമായ അന്തരീക്ഷവും കീടങ്ങളുടെ സാന്നിധ്യവും മറ്റും കണ്ടെത്തിയ സാഹചര്യത്തിൽ 50,000 ഡോളർ പിഴയും 3442.19 ഡോളർ നടപടിക്രമങ്ങളുടെ ചെലവിനത്തിലും Post Deng Café ക്കു നൽകേണ്ടി വന്നു.
ഫുഡ് ആക്ട് ലംഘിച്ചതിന്റെ പേരിൽ നിയമ നടപടികൾ നേരിടേണ്ടി വന്ന മെൽബണിലെ മറ്റ് റസ്റ്റോറന്റുകൾ :
Pabu Grill and Sake in Smith St, Collingwood - fined $45,000
La Casareccia Pizza Restaurant (aka Grillers Steak and Ribs, Bubbles Seafood, My Room Service), 653 High St, Thornbury— fined $40,000
Dumpling King, Westfield Doncaster Food Court, Doncaster — fined $25,000
Healthy Noodle, 1905 Dandenong Rd, Clayton — fined $17,000
Dees Kitchen, 19 Pier St, Dromana — fined $15,000
Wendy’s Bakery, 473 Whitehorse Rd, Mitcham — fined $7500
Hills Noodle Shop, 585 Station St, Box Hill — fined $4000