SKIP TO MAIN CONTENT

വോട്ടെണ്ണല്‍ തുടരുന്നു: ലിബറല്‍ സഖ്യത്തിന് ഭൂരിപക്ഷ സാധ്യതയെന്ന് വിലയിരുത്തല്‍

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം ഇപ്പോഴും പൂര്‍ണ്ണമായി വ്യക്തതയില്ലാതെ തുടരുന്നു. സര്‍ക്കാര്‍ രൂപീകരണം വ്യക്തമാകാന്‍ അടുത്തയാഴ്ച വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Bill Shorten and Malcolm Turnbull
Just who will govern Australia for the next three years may not be known for another week. (AAP)

1 min read

Published

Updated


Skip to article content

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് രണ്ടാം ദിവസവും തുടരുമ്പോള്‍, സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലിബറല്‍ പാര്‍ട്ടി.

ഇനി 72,000 പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി എണ്ണാനുണ്ട് എന്നാണ് ബുധനാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

എട്ടു സീറ്റുകള്‍ ഇപ്പോഴും സംശയത്തില്‍

ഇതുവരെയുള്ള വോട്ടെണ്ണല്‍ പ്രകാരം, ലിബറല്‍ സഖ്യം 70 സീറ്റുകളും ലേബര്‍ 67 സീറ്റുകളും ഉറപ്പിച്ചു. 76 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

എട്ടു സീറ്റുകളാണ് ഇപ്പോഴും സംശയത്തില്‍ തുടരുന്നത്.

ഈ എട്ടു സീറ്റുകളില്‍ കാപ്രികോര്‍ണിയ, കൗവന്‍, ഫോര്‍ഡ്, ഹെര്‍ബര്‍ട്ട്, ഹിന്‍ഡ്മാര്‍ഷ് എന്നിവിടങ്ങളില്‍ ലേബര്‍ പാര്‍ട്ടിയും, ചിഷം, ഡംക്ലേ, ഗില്‍മോര്‍ സീറ്റുകളില്‍ ലിബറല്‍ സഖ്യവും മുന്നിട്ട് നില്‍ക്കുകയാണ്.

എന്നാല്‍ ഇതില്‍ ചില സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് 76 തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് ലിബറല്‍ നേതൃത്വം ഇപ്പോഴും.

ലിബറല്‍ സഖ്യത്തിന് 73 മുതല്‍ 76 വരെ സീറ്റുകള്‍ കിട്ടുമെന്ന് എ ബി സിയുടെ തെരഞ്ഞെടുപ്പ് വിദഗ്ധനായ ആന്റണി ഗ്രീനും ഇന്നു രാവിലെ വിലയിരുത്തി.

Watch video:

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now