SKIP TO MAIN CONTENT

വിവാദ സെനറ്റര്‍ പോളിന്‍ ഹാന്‍സനെ ആട്ടിപ്പുറത്താക്കി ആദിമവര്‍ഗ്ഗ പ്രവര്‍ത്തകന്‍

കുടിയേറ്റത്തിനും ഇസ്ലാം മതത്തിനുമെതിരെയുള്ള നിലപാടുകളിലൂടെ വിവാദങ്ങളുണ്ടാക്കുന്ന സെനറ്റര്‍ പോളിന്‍ ഹാന്‍സനെ കെയിന്‍സിലെ ആദിമവര്‍ഗ്ഗ ആര്‍ട്ട് ഫെയറില്‍ നിന്നാണ് ഒരു ആദിമവര്‍ഗ്ഗപ്രവര്‍ത്തകന്‍ ആട്ടിപ്പുറത്താക്കിയത്.

Pauline Hanson
Pauline Hanson Source: AAP Image-Dan Peled

1 min read

Published

Updated


Skip to article content

റേസിസ്റ്റ് റെഡ്‌നെക്ക് എന്നാണ് മുറാന്‍ഡൂ യാന്നര്‍ എന്ന  ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് വണ്‍ നേഷന്‍ പാര്‍ട്ടി നേതാവ്‌ പോളിന്‍ ഹാന്‍സനെ വിശേഷിപ്പിച്ചത്.

കെയിന്‍സിലെ ആദിമവര്‍ഗ്ഗ ആര്‍ട്ട് ഫെയര്‍ കാണാനായി സംസ്ഥാനത്ത് നിന്ന് പുതിയ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട പോളിന്‍ ഹാന്‍സന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

വഞ്ചനാപരമായ നിലപാടെടുക്കുന്ന നിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല എന്നായിരുന്നു പോളിന്‍ ഹാന്‍സനോട് ഇയാള്‍ പറഞ്ഞത്. ഇപ്‌സ്വിച്ചിലെ പോളിന്‍ ഹാന്‍സന്റെ ഫിഷ് ആന്റ് ചിപ്‌സ് ഷോപ്പിലേക്ക് തന്നെ പോയ്‌ക്കൊള്ളാനും ഇയാള്‍ പറഞ്ഞു.

അവിടെയുണ്ടായിരുന്ന നിരവധി പേര്‍ ആര്‍പ്പുവിളികളോടെയാണ് ഇതിനെ സ്വീകരിച്ചത്.

പിന്നീട് ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെ ഇതേക്കുറിച്ച് പ്രതികരിച്ച പോളിൻ ഹാൻസൻ, ആദിമവർഗ്ഗ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മുറാൻഡൂ യാന്നറെ ക്ഷണിച്ചു.

കുടിയേറ്റത്തില#് കൂടുതല്‍ നിയന്ത്രണം വേണമെന്നും, ഇസ്ലാം മതത്തെക്കുറിച്ച് റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന പോളിന്‍ ഹാന്‍സന്‍, സെനറ്റിലേക്ക് 20 വര്‍ഷത്തിനു ശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now