SKIP TO MAIN CONTENT

വ്യാജ മൈ ഗവ് വെബ്സൈറ്റിലൂടെ തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി അധികൃതർ

ഫെഡറൽ സർക്കാറിന്റെ മൈ ഗവ് വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റിലൂടെ തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങൾ വ്യാപകമാകുന്നു. പൊതുജനങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ളവ ചോർത്താനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്.

Beware of fake Medicare email
Beware of fake Medicare email Source: SBS

1 min read

Published

Updated


Skip to article content

മെഡികെയറിൽ നിന്നുള്ള വ്യാജ ഇമെയിലുകളായാണ് തട്ടിപ്പ് സന്ദേശങ്ങൾ ആളുകളിലേക്ക്‌ എത്തുന്നത്.    മെഡികെയറിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വിവരങ്ങൾ നൽകാനായി ഇമെയിൽ സന്ദേശം ആവശ്യപ്പെടുന്നു.

a phishing email that looks like it is from Medicare
a phishing email that looks like it is from Medicare Source: GEM

ഇമെയിലിൽ കൊടുത്തിരിക്കുന്ന ലിങ്ക് മൈ ഗവ് വെബ്സൈറ്റിനോട് സമാനമാണ്. www.mygovau.net എന്ന വ്യാജവിലാസമാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. 

The URL includes ‘.net’ instead of ‘.gov.au’,
The URL includes ‘.net’ instead of ‘.gov.au’, Source: GEM

ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ ആവാത്തവിധമാണ് ഈ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. ലോഗിൻ ചെയ്യുന്നവരിൽ നിന്ന്, മെഡികെയർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ സൈറ്റ് ആവശ്യപ്പെടുന്നു.

The fake Medicare website to input your bank account details.
The fake Medicare website to input your bank account details. Source: GEM

www.my.gov.au എന്ന ശരിയായ വെബ്സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താൻ പൊതുജനം  ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിക്കുന്നു. ഇമെയിലുകളിൽ വരുന്ന ലിങ്കുകൾ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now