ക്വീൻസ്ലാന്റിലെ കൌൺസിൽ ഓഫ് മക്കായ്, ടൗൺസ്‌വിൽ, റോക്കാംപ്ടൺ, ബുർടേക്കിൻ, ബൻഡാബെർഗ്, ഗ്ലാഡ്സ്റ്റോൺ, ഗോൾഡ്‌കോസ്റ്റ് എന്നിവിടങ്ങളിലാണ് നിയമം നിലവിൽ വരുന്നത്.
പുതിയ നിയമമനുസരിച്ചു മാലിന്യം എടുക്കുന്നതിനു മുൻപോ എടുത്തതിനു ശേഷമോ 24 മണിക്കൂറിലധികം ബിൻ റോഡരികിൽ വച്ചിരുന്നാൽ 2523 ഡോളർ പിഴ അടക്കേണ്ടതായി വരും. ജൂലൈ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
പല സബർബുകളിലും നേരത്തെ തന്നെ നിയമം നിലവിലുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് കർശനമായി നടപ്പിലാക്കിയിരുന്നില്ല. എന്നാൽ പിഴ ഈടാക്കുക എന്നുള്ളതല്ല തങ്ങളുടെ ലക്ഷ്യമെന്നും, മറിച്ച് മാസങ്ങളോ വർഷങ്ങളോ ബിൻ വെളിയിൽ ഉപേക്ഷിക്കുന്നവരെ നിലക്ക് നിർത്താൻ ആണ് കൌൺസിൽ ലക്ഷ്യമാക്കുന്നെതെന്നും ഗ്ലാഡ്സ്റ്റോൺ മേയർ മാറ്റ് ബർനറ്റ് വ്യക്തമാക്കി.

