മികച്ച ഗുണനിലവാരമുള്ള ഭക്ഷണ ഉത്പന്നങ്ങളോടും, ജീവിതശൈലീ ഉത്പന്നങ്ങളോടുമെല്ലാം ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിനുള്ള താല്‍പര്യം കണക്കിലെടുത്താണ് പ്രമുഖ ഓസ്‌ട്രേലിയന്‍ ബ്രാന്റുകള്‍ ലഭ്യമാക്കുന്നത്.
ആമസോണ്‍ ഇന്ത്യയില്‍ ഇതിനായി പ്രത്യേക ഓസ്‌ട്രേലിയ സ്‌റ്റോര്‍ തുടങ്ങും. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഓസ്‌ട്രേലിയന്‍ വാണിജ്യമന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം മുംബൈയിലായിരിക്കും ഈ സ്‌റ്റോറിന് തുടക്കമിടുക.
ഓസ്‌ട്രേലിയയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃവിപണികളിലൊന്നായ ഇന്ത്യയുടെ സാധ്യതകള്‍ പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

Trade, Tourism and Investment Minister Simon Birmingham is leading a delegation of over 100 Australian businesses and organisations to India. Source: Supplied
ആയിരത്തോളം ഓസ്‌ട്രേലിയന്‍ ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ആമസോണ്‍ സ്‌റ്റോറിലൂടെ വില്‍ക്കുമെന്ന് സൈമണ്‍ ബര്‍മിംഗ്ഹാം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഇന്ത്യയില്‍ ഈ ഉത്പന്നങ്ങള്‍ എത്തിക്കുന്നത് ഓസ്‌ട്രേലിയന്‍ വ്യവസായങ്ങള്‍ക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയുടെ പ്രിയ ഭക്ഷണം എന്നറിയപ്പെടുന്ന വെജിമൈറ്റ്, ഓസ്‌ട്രേലിയന്‍ തേന്‍ ഉത്പാദകരായ കാപിലാനോ, ആരോഗ്യ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന Swisse, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന സുകിന്‍, ഗൈയ നാച്വറല്‍സ്, കായിക ഉത്പന്ന നിര്‍മ്മാതാക്കളായ കൂക്കബുറ തുടങ്ങിയ ബ്രാന്റുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.

Capilano Honey products Source: Capilano website
ആമസോണ്‍ സ്‌റ്റോര്‍ വഴി ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ താല്‍പര്യമുള്ള ഓസ്‌ട്രേലിയന്‍ ബിസിനസുകള്‍ ഓസ്‌ട്രേഡിനെ ബന്ധപ്പെടണമെന്നും വാണിജ്യമന്ത്രി നിര്‍ദ്ദേശിച്ചു.