മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
റീജിയണൽ ട്രാവൽ വൗച്ചർ സ്‌കീമിന്റെ ഭാഗമായി ഉൾനാടൻ വിക്ടോറിയയിൽ വിനോദ സഞ്ചാരം നടത്തുന്നവർക്ക് കഴിഞ്ഞ വർഷം 200 ഡോളർ വൗച്ചർ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ വിജയം കണക്കിലെടുത്താണ് മെട്രോപൊളിറ്റൻ മെൽബണിലേക്കും ഈ സ്‌കീം വ്യാപിപ്പിക്കുന്നത്. ഇതാദ്യമായാണ് മെട്രോപൊളിറ്റൻ മെൽബണിലെ ബിസിനസുകളെ സഹായിക്കാൻ വൗച്ചർ നൽകുന്നത്.
വെള്ളിയാഴ്ച (ഇന്ന്) പത്ത് മണി മുതൽ വിക്ടോറിയക്കാർക്ക് വൗച്ചറുകൾക്കായി അപേക്ഷിക്കാം. ഇത്തവണ 200 ഡോളറിന്റെ 40,000 വൗച്ചറുകളാണ് സർക്കാർ നൽകുന്നത്.
എന്നാൽ വൗച്ചർ ലഭിക്കുന്നതിന് ചില നിബന്ധനകളും സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്.
താമസസൗകര്യങ്ങൾക്കോ മറ്റ് വിനോദങ്ങൾക്കോ കുറഞ്ഞത് 400 ഡോളർ ചിലവഴിക്കുന്നവർക്കാണ് ഈ വൗച്ചർ ലഭിക്കുക.
18 വയസ്സിന് മേൽ പ്രായമായ വിക്ടോറിയക്കാർക്കാണ് വൗച്ചറിനായി അപേക്ഷിക്കാവുന്നത്. 2021 മാർച്ച് 19നും മെയ് 16 നുമിടയിൽ ഈ വൗച്ചർ ഉപയോഗിക്കണം. താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളിൽ ഈ വൗച്ചർ ഉപയോഗിക്കാം.
- City of Melbourne
- City of Port Phillip
- City of Stonnington
- City of Yarra
- City of Banyule
- City of Bayside
- City of Boroondara
- City of Darebin
- City of Glen Eira
- City of Hobsons Bay
- City of Kingston
- City of Manningham
- City of Maribyrnong
- City of Monash
- City of Moonee Valley
- City of Moreland
- City of Whitehorse
- City of Brimbank
- City of Casey
- City of Greater Dandenong
- City of Hume
- City of Knox
- City of Maroondah
- City of Melton
- City of Whittlesea
- City of Wyndham
അതേസമയം ഇന്ധനം, മദ്യം, പല വ്യഞ്ജനം, തുണികൾ, ബസ്-ട്രെയിൻ ടിക്കറ്റുകൾ, ടാക്സിക്കൂലി എന്നിവയ്ക്ക് ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയില്ല. മെൽബൺ ട്രാവൽ വൗച്ചർ എങ്ങനെ ലഭിക്കാമെന്ന് ഇവിടെ അറിയാം.
ആഭ്യന്തര ടൂറിസത്തെയും വ്യോമയാന മേഖലയെയും ഉത്തേജിപ്പിക്കാൻ രാജ്യത്തിന്റെ 13 പ്രദേശങ്ങളിലേക്കുള്ള വിമാനടിക്കറ്റുകൾ പകുതി വിലക്ക് വിൽക്കുമെന്ന് ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിക്ടോറിയൻ പ്രദേശമായ ആവലോൺ മാത്രമാണ് ഈ പട്ടികയിലുള്ളത്. ഇതിനെതിരെ പരാതികൾ ഉയരുന്നതിനിടെയാണ് സംസ്ഥാന സർക്കാർ വൗച്ചർ പ്രഖ്യാപിച്ചത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.