ഓസ്ട്രേലിയയിൽ ഇതാദ്യമായാണ് രോഗലക്ഷണങ്ങളുള്ള എല്ലാവർക്കും പരിശോധന നടത്താൻ ഏതെങ്കിലുമൊരു സംസ്ഥാനം തീരുമാനിക്കുന്നത്.
പുതുതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറഞ്ഞതോടെ, സാമൂഹിക വ്യാപനത്തിനുള്ള സാധ്യത പൂർണമായും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന കൂടുതൽ വിപുലമാക്കുന്നത്.
പനിയോ, ശ്വാസകോശ പ്രശ്നങ്ങളോ ഉള്ള ആർക്കും ചൊവ്വാഴ്ച മുതൽ പരിശോധന നടത്താൻ കഴിയുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജെന്നി മികാകോസ് അറിയിച്ചു.
ക്വീൻസ്ലാന്റിലും വെസ്റ്റേൺ ഓസ്ട്രേലിയയിലും നേരത്തേ സമാനമായ പരിശോധന പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ചില മേഖലകളിൽ മാത്രമായിരുന്നു. എന്നാൽ വിക്ടോറിയയിൽ 40 സ്ക്രീനിംഗ് ക്ലിനിക്കുകളിലായി ആർക്കു വേണമെങ്കിലും പരിശോധന നടത്താം.
പത്തു പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പശ്ചിമസിഡ്നിയിലും പരിശോധന വിപുലമാക്കും
ന്യൂ സൗത്ത് വെയിൽസിലും സാമൂഹിക വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള മേഖലകളിലാണ് പരിശോധന വിപുലമാക്കാൻ തീരുമാനിച്ചത്.
വെസ്റ്റ്മീഡ്, കംബർലാന്റ്, ബ്ലാക്ക്ടൗൺ, ലിവർപൂൾ, പെൻറിത്ത്, റൈഡ്, റാൻഡ്വിക്ക്, വൂള്ളാര, വേവർലി, സിഡ്നി ഇന്നർ വെസ്റ്റ് എന്നീ ഹോട്ട്സ്പോട്ടുകളിലാണ് പരിശോധന വിപുലമാക്കുന്നത്. ഇവിടങ്ങളിൽ ഫ്ലൂ ലക്ഷണമുള്ള ആർക്കും കൊറോണവൈറസ് പരിധോധന നടത്താമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ, അതായത് വൈറസ് ബാധ ഇല്ലെങ്കിൽ, അന്നു തന്നെ ഫലം അറിയാവുന്ന സംവിധാനവും ഏർപ്പെടുത്തുമെന്ന് പ്രീമിയർ പ്രഖ്യാപിച്ചു. പരിശോധന നടത്തുന്നവർക്ക് സമ്മതമാണെങ്കിൽ ടെക്സ്റ്റ് മെസേജായി അന്നു തന്നെ ഫലം അറിയിക്കും.
എന്നാൽ ഫലം പോസിറ്റീവാണെങ്കിൽ ആരോഗ്യവകുപ്പ് നേരിൽ ബന്ധപ്പെടുകയും തുടർനടപടികൾ നിർദ്ദേശിക്കുകയും ചെയ്യും.

Australia's coronavirus testing has expanded - but some negative tests can be wrong. Source: AAP
രോഗലക്ഷണങ്ങളെ തുടർന്ന് സ്വയം ഐസൊലേഷനിൽ കഴിയുന്ന നിരവധി പേർക്ക് ആശ്വാസകരമായിരിക്കും ഈ പുതിയ രീതിയെന്നും പ്രീമിയർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ ഏഴു പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു ദിവസം കൊണ്ട് 23 പേർക്ക് മാത്രമാണ് പുതുതായി രോഗം ബാധിച്ചിട്ടുള്ളത്.
ഈസ്റ്റർ അവധിയോടനുബന്ധിച്ച് പരിശോധനാ നിരക്കിലും കുറവു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന കൂടുതൽ ഊർജ്ജിതമാക്കുന്നത്.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.