വിക്ടോറിയയിൽ നിയന്ത്രണങ്ങളിൽ ഇളവ്; 30 പേർക്ക് വീടുകളിൽ ഒത്തുചേരാം

വിക്ടോറിയയിൽ കൊവിഡ് ബാധ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കുന്നതിലും ഒത്തുചേരലുകൾക്കുമുള്ള നിയന്ത്രണത്തിലാണ് ഇളവുകൾ.

Federation Square

Victoria has received 4,000 places for its skilled nomination visa program. Source: AAP

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...  

ക്വാറന്റൈൻ ഹോട്ടലുമായി ബന്ധപ്പെട്ട് വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു.

എന്നാൽ രോഗബാധ കുറഞ്ഞതിനെത്തുടർന്നാണ് സർക്കാർ വെള്ളിയാഴ്ച രാവിലെ ഇളവുകൾ പ്രഖ്യാപിച്ചത്.

നിലവിൽ സംസ്ഥാനത്ത് കെട്ടിടത്തിനകത്തും പുറത്തും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സികൾ, റൈഡ് ഷെയർ സംവിധാനങ്ങൾ, ഏജ്ഡ് കെയറുകൾ, വലിയ റീറ്റെയ്ൽ സംവിധാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം ഇനി മാസ്ക് ധരിച്ചാൽ മതി.

ഇതിന് പുറമെ വീടുകളിലും പുറത്തും ഒത്തുകൂടാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണത്തിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ദിവസം 30 പേർക്ക് ഒരു വീട്ടിൽ ഒത്തുകൂടാം.

അഞ്ച് പേർക്ക് മാത്രമായിരുന്നു വീടുകളിൽ ഒത്തുചേരാൻ അനുവാദമുണ്ടായിരുന്നത്.

മാത്രമല്ല കെട്ടിടത്തിന് പുറത്ത് 100 പേർക്ക് വരെ ഒത്തുകൂടാം.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും 75 ശതമാനം ജീവനക്കാർക്ക് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താമെന്നും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചു.

2020 മാർച്ചിന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നത്.

വെള്ളിയാഴ്ച രാത്രി 11.59 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

അതേസമയം ചില നിയന്ത്രണങ്ങൾ നിലനിൽക്കും. പബുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്നാൽ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. റീറ്റെയ്ൽ ബിസിനസുകൾക്കും ഇത് ബാധകമാകുമെന്ന് പ്രീമിയർ അറിയിച്ചു

രണ്ട് പുതിയ രോഗബാധ

തുടർച്ചയായ ആറ് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ക്വാറന്റൈൻ ഹോട്ടലായ ഹോളിഡേ ഇൻ ക്ലസ്റ്ററുമായി ബന്ധപ്പെട്ട രണ്ട് പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

എന്നാൽ ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ സമൂഹത്തിന് ഭീഷണിയുയർത്തുന്നില്ലെന്ന് പ്രീമിയർ വ്യക്തമാക്കി.

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 

ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും  

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at Please check the relevant guidelines for your state or territory: 

 

 

 

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now