കൊവിഡ് ബാധയില്ലാതെ ഒരാഴ്ച: വിക്ടോറിയയും അടുത്തയാഴ്ച മുതല്‍ യാത്രാ ബബ്‌ളിന്റെ ഭാഗമാകും

കൊറോണവൈറസ് പ്രതിരോധത്തില്‍ നിര്‍ണ്ണായക നാഴികക്കല്ല് പിന്നിട്ടതോടെ, വിക്ടോറിയയിലേക്ക് മാസങ്ങള്‍ക്ക് ശേഷം രാജ്യാന്തര വിമാനങ്ങള്‍ വന്നു തുടങ്ങും.

People are seen in Centre Place in Melbourne

People are seen in Centre Place in Melbourne Source: AAP

ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധ രൂക്ഷമായി തുടങ്ങിയ ഫെബ്രുവരിക്കു ശേഷം ഇതാദ്യമായാണ് വിക്ടോറിയ പുതിയ രോഗബാധയില്ലാതെ ഒരാഴ്ച പിന്നിടുന്നത്.

പുതിയ മരണങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതോടെ മെല്‍ബണിലെ 14 ദിവസത്തെ ശരാശരി പ്രതിദിന രോഗബാധ 1.3 ആയി കുറഞ്ഞിട്ടുണ്ട്.

ഉള്‍നാടന്‍ വിക്ടോറിയയില്‍ ഇത് പൂജ്യമാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 15 സജീവ വൈറസ്ബാധ മാത്രമാണ് ഉള്ളത്. ഇതെല്ലാം തന്നെ മെല്‍ബണ്‍ മെട്രോ മേഖലയിലാണ്.

സ്രോതസ് അറിയാത്ത രണ്ടു കേസുകളും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, സ്ഥിതി ഇത്രയും മെച്ചപ്പെട്ടെങ്കിലും ഈ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.

'സന്തോഷം പകരുന്ന കണക്കുകളാണ് ഇത്. പക്ഷേ ഏഴു ദിവസം രോഗബാധയില്ലാത്തത് വൈറസിനെതിരെയുള്ള ഒരു വാക്‌സിന്‍ പോലെയാണെന്ന് കാണരുത്.' അദ്ദേഹം ചൂണ്ടിക്കാട്ടി.

വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ എത്രത്തോളം ഇളവു ചെയ്യും എന്ന കാര്യം ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ എട്ട്  ഞായറാഴ്ച മുതല്‍ മെല്‍ബണും ഉള്‍നാടന്‍ വിക്ടോറിയയും തമ്മിലുള്ള വേര്‍തിരിവുകള്‍ അവസാനിക്കുകയാണ.്

Victorian Premier Daniel Andrews has announced the final steps out of lockdown.
Victorian Premier Daniel Andrews has announced the final steps out of lockdown. Source: Getty Images

യാത്രാ  പരിധി 25 കിലോമീറ്റരായി നിശ്ചയിച്ചിരിക്കുന്നതും, ഉള്‍നാടന്‍ വിക്ടോറിയയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും അവസാനിക്കും.

രാജ്യാന്തര വിമാനങ്ങള്‍ വരും

നവംബര്‍ ഒമ്പത് തിങ്കളാഴ്ച മുതല്‍ വിക്ടോറിയയിലേക്ക് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യന്തര വിമാനങ്ങളും എത്തും.

ന്യൂസിലന്റുമായുള്ള യാത്രാ ബബ്‌ളിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതായി പ്രീമിയര്‍ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തുനല്‍കിയതായും ഡാനിയല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചു.

ന്യൂസിലന്റില്‍ നിന്നുള്ള വിമാനങ്ങള്‍ സ്വീകരിക്കാന്‍ മെല്‍ബണ്‍ വിമാനത്താവളം തയ്യാറാണെന്നും പ്രീമിയര്‍ പറഞ്ഞു.

ന്യൂസിലന്റില്‍ നിന്ന് എത്തുന്നവര്‍ക്ക് മെല്‍ബണില്‍ ക്വാറന്റൈന്‍ ചെയ്യേണ്ടി വരില്ല. അവര്‍ക്ക് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും യാത്ര ചെയ്യാനും അനുവാദമുണ്ടാകം.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSW, VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


Share

2 min read

Published

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now