കഴിഞ്ഞ 24 മണിക്കൂറിൽ 10 പേരാണ് വിക്ടോറിയയിൽ കൊവിഡ്ബാധ മൂലം മരിച്ചത്.
രാജ്യത്ത് വൈറസ്ബാധ തുടങ്ങിയ ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്.
സംസ്ഥാനത്ത് 459 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചതായും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
രണ്ടു ദിവസം വൈറസ്ബാധയിൽ നേരിയ കുറവുണ്ടായ ശേഷമാണ് വീണ്ടും നിരക്ക് കൂടിയത്.
വെള്ളിയാഴ്ച 300 പേർക്കും, ശനിയാഴ്ച 357 പേർക്കുമായിരുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇപ്പോൾ 228 പേരാണ് ആശുപത്രികളിലുള്ളത്. ഇതിൽ 42 പേർ ഇന്റൻസീവ്കെയർ യൂണിറ്റിലാണ്.
പത്തു പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 71 ആയിട്ടുണ്ട്. രാജ്യത്തെ ആകെ മരണം 155 ആയും ഉയർന്നു.
പുതിയ വൈറസ്ബാധിതർ ഓരോ ദിവസവും ഇരട്ടിയാകുന്ന സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി എണ്ണം കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രീമിയർ പറഞ്ഞു.
വൈറസ്ബാധയുടെ പാതിവഴിയിലേക്ക്എത്തിയിരിക്കുകയാണ് സംസ്ഥാനമെന്നും ഡാനിയൽ ആൻഡ്ര്യൂസ് ചൂണ്ടിക്കാട്ടി. എണ്ണം കുറഞ്ഞുതുടങ്ങും മുമ്പ് ഇത്തരമൊരു സ്ഥിരത കൈവരിക്കേണ്ടതുണ്ട്.
വൈറസിന്റെ രണ്ടാം വ്യാപനത്തിൽ സംസ്ഥാനത്തെ ഏജ്ഡ് കെയർ കേന്ദ്രങ്ങളാണ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത്. 560 കേസുകളാണ് ഏജ്ഡ് കെയറുകളുമായി ബന്ധപ്പെട്ട് ഇതുവരെ രെഖപ്പെടുത്തിയത്.
പുതിയ പത്തു മരണങ്ങളിൽ ഏഴും ഏജ്ഡ് കെയറുകളിലാണ്.
ശനിയാഴ്ച ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്ത് 42,573 പേര്ക്ക് വൈറസ് പരിശോധന നടത്തിയിരുന്നു.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. It is also mandatory to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at sbs.com.au/coronavirus

