മെൽബണിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി; നേരിയ ഇളവുകൾ പ്രഖ്യാപിച്ചു

മെൽബണിലെ കൊവിഡ് ബാധയിൽ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ മെൽബണിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

Melbourne lockdown, COVID-19

Evden çalışabilecek Melbourneluların yine evden çalışması isteniyor. Source: (AAP Image/Erik Anderson

സംസ്ഥാനത്ത് ആറ് പുതിയ വൈറസ്ബാധയാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സജ്ജീവമായ വൈറസ്ബാധയുടെ എണ്ണം 60 ആയി.

51,000 പരിശോധനകൾ നടത്തിയതിന്റെ ഫലമായാണ് ആറ് പുതിയ കേസുകൾ.

വ്യാഴാഴ്ച അർദ്ധരാത്രി വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നത്. രോഗബാധ കൂടുന്ന സാഹചര്യത്തിൽ മെൽബണിലെ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

വ്യാഴാഴ്‌ച അർദ്ധരാത്രി (നാളെ) മുതൽ അടുത്ത വ്യാഴാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്.

ഈ സമയത്ത് അഞ്ച് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. 

  • അവശ്യ സാധനങ്ങൾ വാങ്ങാൻ
  • വ്യായാമത്തിന്
  • ആരോഗ്യ പരിപാലനത്തിന്
  • വാക്‌സിനേഷൻ സ്വീകരിക്കാൻ
  • അനുവദനീയമായ ജോലിക്കും പഠനത്തിനും 

എന്നാൽ ചില കാര്യങ്ങൾക്ക് നേരിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ വ്യായാമത്തിനും അവശ്യ സാധനങ്ങൾ വാങ്ങാനും അഞ്ച് കിലോമീറ്റർ പരിധി ബാധകമായിരുന്നു. വ്യാഴാഴ്‌ച അർദ്ധരാത്രി മുതൽ ഈ കാരണങ്ങൾക്കായി പത്ത് കിലോമീറ്റർ വരെ സഞ്ചരിക്കാം.

11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തിരികെ സ്കൂളുകളിലേക്ക് മടങ്ങാം.

കൂടാതെ, ലാന്ഡ്സ്കെപിംഗ്, പെയിന്റിംഗ്, സോളാർ പാനൽ സ്ഥാപിക്കാൻ, ലെറ്റർ ബോക്സുകൾ സ്ഥാപിക്കാൻ തുടങ്ങിയവയും അനുവദനീയമായ ജോലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മാസ്ക് നിർബന്ധമായി തുടരും.

എന്നാൽ വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചട്ടുണ്ട്.

അഞ്ച് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന നിയന്ത്രണം എടുത്തുമാറ്റി. എന്നാൽ അനുവദനീയമായ സാഹചര്യത്തിൽ മാത്രമേ മെൽബണിലേക്ക് യാത്ര ചെയ്യാൻ പാടുള്ളു.

പത്ത് പേർക്ക് പുറത്തു ഒത്തുചേരാം. രണ്ട് പേർ എന്ന നിയന്ത്രണം നീക്കം ചെയ്യും. റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കാം. ആരാധനാലയങ്ങളിൽ 50 പേർക്ക് വരെ ഒത്തുചേരാം.

വിവാഹങ്ങൾക്ക് പത്ത് പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും പങ്കെടുക്കാം. വായനശാലകൾ തുറക്കാം എന്നാൽ 50 പേർ എന്ന പരിധി ബാധകമാണ്.

വിക്ടോറിയ ഇതുവരെ കണ്ടിട്ടില്ലാത്ത അപകടകരമായ വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞു.

സംസ്ഥാനത്തെ ഡിസബിലിറ്റി മേഖലയിലെ ജീവനക്കാരിൽ നല്ലൊരു ശതമാനം വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.

ഇതേതുടർന്ന് ഏജ്ഡ് കെയർ ജീവനക്കാർക്കും റെസിഡൻഷ്യൽ ഡിസബിലിറ്റി മേഖലയിലെ ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണന നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ജൂൺ രണ്ട് മുതൽ ആറ് വരെ രാവിലെ ഒമ്പത് മണിക്കും നാല് മണിക്കുമിടയിൽ ഇവർക്ക് വാക്‌സിനേഷൻ സ്വീകരിക്കാം. ഇവർക്കായി സംസ്ഥാനത്തെ 10 വാക്‌സിനേഷൻ ഹബുകളിൽ എക്സ്പ്രസ്സ് ലെയ്നുകൾ തുടങ്ങിയിട്ടുണ്ട്.

രോഗബാധിതർ സന്ദർശിച്ച 350 സ്ഥലങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.  

 

അനിവാദമീയമായ


2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now