വിക്ടോറിയയും അതിര്‍ത്തി തുറന്നു; NSWകാര്‍ക്ക് കൂടുതല്‍ യാത്ര ചെയ്യാം

ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ വിക്ടോറിയ തീരുമാനിച്ചു.

Victorian Premier Daniel Andrews.

Victorian Premier Daniel Andrews. Source: AAP

ന്യൂ സൗത്ത് വെയില്‍സ്  പ്രാദേശികമായ കൊവിഡ് വ്യാപനമില്ലാതെ 12 ദിവസം പിന്നിട്ടിട്ടുണ്ട്. വിക്ടോറയയിലും കഴിഞ്ഞ 23 ദിവസമായി സാമൂഹിക വ്യാപനമില്ല.

ഈ  സാഹചര്യത്തിലാണ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് ആറു മണി മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കും.

റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്നു സോണുകളാക്കി തിരിച്ചാണ് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ളവരെ വിക്ടോറിയന്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സിന്റെ ഒരു ഭാഗവും ഇനി റെഡ് സോണിലായിരിക്കില്ല എന്ന് വിക്ടോറിയ വ്യക്തമാക്കി.

റെഡ് സോണിലുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

സിഡ്‌നിയിലെ കംബര്‍ലാന്റ് കൗണ്‍സില്‍ മേഖലയെ റെഡ് സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. ഇതു മാത്രമാണ് NSWല്‍ ഇപ്പോഴുള്ള ഓറഞ്ച് സോണ്‍.

മറ്റെല്ലാ ഭാഗങ്ങളും ഗ്രീന്‍ സോണിലാണ്.

ഓറഞ്ച് സോണിലുള്ളവര്‍ വിക്ടോറിയയിലെത്തിയാല്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയും, 72 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തുകയും വേണം.

ടാസ്‌മേനിയയും NSWക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഗ്രേറ്റര്‍ സിഡ്‌നിയിലെ പത്തു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്.

ഞായറാഴ്ച മുതല്‍ അത് നിര്‍ത്തലാക്കും.

ഇതോടെ തടസ്സങ്ങളില്ലാതെ ഇരു സംസ്ഥാനങ്ങളിലേക്കും ഇനി യാത്ര ചെയ്യാന്‍ കഴിയും.

ക്വീന്‍സ്ലാന്റും, സൗത്ത് ഓസ്‌ട്രേലിയയും സമാനമായ രീതിയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


Share

2 min read

Published

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now