വിക്ടോറിയയില്‍ 61 ദിവസത്തിനു ശേഷമാണ് ആദ്യമായി പ്രാദേശികമായ കൊവിഡ് വ്യാപനം സ്ഥിരീകരിച്ചത്.
മെല്‍ബണിലെ മിച്ചം, ഹാലം, മെന്റോണ്‍ സബര്‍ബുകളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.
ന്യൂ സൗത്ത് വെയില്‍സിലെ വൈറസ്ബാധയുമായി ബന്ധമുള്ളതാണ് ഈ കേസുകള#് എന്നാണ് കരുതുന്നത്.
ഇതോടെയാണ് സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുമ്പ് സാമൂഹിക നിയന്ത്രണം വീണ്ടും കര്‍ശനമാക്കിയത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും.
കെട്ടിടങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി.
സ്വന്തം വീട്ടില്‍ അല്ലാതെ, മറ്റേത് കെട്ടിടത്തിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് ആക്ടിംഗ് പ്രീമിയര്‍ ജസീന്ത അലന്‍ പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്‌പോള്‍ മാസ്‌ക് നിര്‍ബന്ധമായും കൈവശം കരുതണമെന്നും ആക്ടിംഗ് പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.
വീടുകളില്‍ ഒത്തുകൂടാവുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്. 30ല്‍ നിന്ന് 15 ആയാണ് ഇത് കുറച്ചത്.
പുതിയ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, അടുത്ത സമ്പര്‍ക്കമുള്ള 40ലേറെ പേരെയാണ് ഐസൊലേഷനില്‍ പോകാന്‍ നിര#്‌ദ്ദേശിച്ചിരിക്കുന്നത്.
NSWല്‍ സ്ഥിതി ഇപ്പോഴും പ്രവചനാതീതം
സിഡ്‌നിയില്‍ 10 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതില്‍ അഞ്ചെണ്ണം നോര്‍തേണ്‍ ബീച്ചസിലെ അവലോണ്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ടാണ്.
സിഡ്‌നി നഗരത്തിലെ ക്രോയ്ഡന്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് മൂന്നു പുതിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ക്ലസ്റ്റര്‍ എങ്ങനെ തുടങ്ങിയെന്ന് ഇപ്പോഴും വ്യക്തമല്ല.
പശ്ചിമ സിഡ്‌നിയിലും ഒരു പുതിയ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഇത് ഒരു പക്ഷേ പഴയ പോസിറ്റീവ് കേസ് ആകാമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ സൂചിപ്പിച്ചു.
പുതുവര്‍ഷാഘോഷങ്ങളില്‍ ജനങ്ങള#് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതു കഴിഞ്ഞ് സംസ്ഥാനം മുഴുവന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും പ്രീമിയര്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന നോര്‍തേണ്‍ ബീച്ചസില്‍ സൈക്ലിംഗ് നടത്തിയ മുന്‍ പ്രധാനമന്ത്രി ടോണി ആബറ്റിന്‌റെ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
നോര്‍തേണ്‍ ബീച്ചസിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് വടക്കന്‍ മേഖലയിലേക്ക് ആബറ്റ് സൈക്ലിംഗ് നടത്തിയിരുന്നു. നോര്‍തേണ്‍ ബീച്ചസ് മേഖലയെ രണ്ടു സോണുകളായി തിരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏര്‌പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ആബറ്റിനോട് സംസാരിച്ചതായും, വ്യായാമത്തിന് ഇളവുള്ളതിനാല്‍ അദ്ദേഹം നിയമലംഘനം നടത്തിയിട്ടില്ലെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മിക്ക് വില്ലിംഗ് പറഞ്ഞു.
അതേസമയം, ആബറ്റ് കുറച്ചുകൂടി ആലോചിച്ച് മാത്രമേ സൈക്ലിംഗ് ചെയ്യാമായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania

