ഹോട്ടൽ ക്വാറന്റൈനുമായി ബന്ധപ്പെട്ടുള്ള വൈറസ്ബാധയുടെ എണ്ണം കൂടിയതോടെ വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
അഞ്ച് ദിവസത്തെ നാലാം ഘട്ട ലോക്ക്ഡൗൺ ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വിക്ടോറിയൻ അധികൃതർ രാവിലെ ചേർന്ന യോഗത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യം തീരുമാനിച്ചത്.
സംസ്ഥാനത്ത് ബുധനാഴ്ച പുതുതായി വൈറസ് ബാധയൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേതുടർന്ന് നിശ്ചയിച്ചത് പ്രകാരം ബുധനാഴ്ച രാത്രി തന്നെ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രീമിയർ അറിയിച്ചു.
ഇതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും ഇനി നിയന്ത്രണങ്ങൾ ഇല്ല. റെസ്റ്റോറന്റുകളും റീറ്റെയ്ൽ സ്റ്റോറുകളും തുറന്ന് പ്രവർത്തിക്കും.
സംസ്ഥാനത്തെ സ്കൂളുകൾ വ്യാഴാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
തൊഴിലിടങ്ങളിൽ 50 ശതമാനം പേർക്ക് തിരിച്ചെത്താം. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും പങ്കെടുക്കുന്നവരിൽ നിയന്ത്രണങ്ങളില്ല.
എന്നാൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പുറമെ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതും നിര്ബന്ധമാക്കിയിരുന്നു.
കെട്ടിടത്തിനകത്തും പുറത്തും അകലം പാലിക്കൽ സാധ്യമല്ലാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു.
കൂടാതെ ഒത്തുചേരലിനുള്ള നിയന്ത്രണങ്ങളും നിലനിൽക്കും.
ഒരു സമയത്ത് അഞ്ച് പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ. ഫെബ്രുവരി 26 വരെയാണ് ഈ നിയന്ത്രണം. കെട്ടിടത്തിന് പുറത്ത് 20 പേർക്ക് ഒത്തുചേരാം.
സംസ്ഥാനത്ത് ഹോളിഡേ ഇൻ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് ലോക്ക്ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു.
ക്വാറന്റൈൻ ഹോട്ടലായ ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ട രോഗബാധയുടെ എണ്ണം ഇപ്പോൾ 19 ആണ്.
സംസ്ഥാനത്ത് ചൊവ്വാഴ്ച 40,000 ടെസ്റ്റുകളാണ് നടത്തിയത്.
ഓസ്ട്രേലിയയിലെ കൊറോണവൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വാർത്തകളും, നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വിശദാംശങ്ങളും
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.