ഹോട്ടൽ ക്വാറന്റൈൻ പാളിച്ച: വിക്ടോറിയൻ ആരോഗ്യമന്ത്രി ജെന്നി മികാകോസ് രാജിവച്ചു

മെൽബണിലെ ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ആർക്ക് എന്നതിന്റെ പേരിൽ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് ആരോഗ്യമന്ത്രി ജെന്നി മികാകോസ് രാജിവച്ചു.

News

Source: AAP

വിക്ടോറിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനത്തിന് കാരണമായതെന്ന് കണക്കാക്കുന്ന ഹോട്ടൽ ക്വാറന്റൈൻ പദ്ധതിയിലെ പാളിച്ചയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

ഹോട്ടൽ ക്വാറന്റൈൻ പാളിച്ചയുടെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രി ജെന്നി  മികകോസിനാണെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആന്‍ഡ്ര്യൂസ് വെളിയാഴ്ച അന്വേഷണ സമിതിയോട് പറഞ്ഞിരുന്നു.

എന്നാൽ പ്രീമിയർ അന്വേഷണ സമിതിക്ക് മുൻപിൽ അവതരിപ്പിച്ച പ്രസ്താവനയിൽ മൂന്ന് കാര്യങ്ങളോട് വിയോജിക്കുന്നതായി മികാകോസ് ചൂണ്ടികാട്ടി. ജോലി പൂർത്തിയാക്കാതെ ഒഴിയണമെന്ന ആഗ്രഹമില്ലായിരുന്നുവെന്നും എന്നാൽ പ്രീമിയറിന്റെ നിലപാടിന് ശേഷം ക്യാബിനറ്റിൽ തുടരുന്നത് ശരിയല്ലെന്നും കരുതുന്നതിനാൽ രാജിവക്കുന്നതായി മികാകോസ് വ്യക്തമാക്കി. 

തൊഴിൽപരമായ  ഉത്തരവാദിത്വം പൂർണമായും നിറവേറ്റുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നതായി  ട്വിറ്ററിൽ ശനിയാഴ്ച്ച രാവിലെ ജെന്നി മികാകോസ് പറഞ്ഞു.

വിക്ടോറിയയിലെ രണ്ടാം വ്യാപനത്തിന് തുടക്കമിട്ടത്  ഹോട്ടൽ ക്വാറന്റൈനിലെ പാളിച്ചയാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം വ്യാപനത്തിൽ 700 ലധികം ആളുകൾ മരിക്കാനിടയായിട്ടുണ്ട്. 

രണ്ടാം വ്യാപനം ചെറുക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാനം ലോക്ക്ഡൗണിലേക്കും പോവുകയായിരുന്നു. 

'ഓപ്പറേഷൻ സൊട്ടേറിയ' എന്ന പേരിലുള്ള ഹോട്ടൽ ക്വാറന്റൈൻ പദ്ധതിക്ക്  ജോബ്സ്, പ്രീസിൻക്ടസ്, റീജിയണ്സ് എന്ന വിഭാഗത്തിനും  ആരോഗ്യ വകുപ്പിനും ഒരുമിച്ചായിരുന്നു ഉത്തരവാദിത്വമെന്നാണ് മികകോസ് പറഞ്ഞിരുന്നത്. ഈ വിഭാങ്ങളായിരുന്നു ഹോട്ടലുകളെയും സെക്യൂരിറ്റി കമ്പനികളെയും ബന്ധപ്പെട്ടതെന്നും മികകോസ് പറഞ്ഞു.

എന്നാൽ ആരോഗ്യ മന്ത്രിക്കായിരുന്നു പദ്ധതിക്ക് ഉത്തരവാദിത്വമെന്ന് പ്രീമിയർ പറഞ്ഞു. 

തൊഴിൽ മന്ത്രി മാർട്ടിൻ പകുലയും ആരോഗ്യ മന്ത്രി ജെന്നി മികകോസും പദ്ധതിക്ക് ഉത്തരവാദിത്വമുള്ളവരായി ആദ്യം താൻ കണക്കാക്കിയിരുന്നതായി പ്രീമിയർ പറഞ്ഞു. 

എന്നാൽ പിന്നീട് പദ്ധതിക്ക് ഉത്തരവാദിത്വമുള്ളത് മികകോസിനാണെന്ന് കണക്കാക്കിയതായി അദ്ദേഹം പറഞ്ഞു. 

അതെ സമയം ഹോട്ടൽ ക്വാറന്റൈൻ പദ്ധതിക്ക് പോലീസിനെയോ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയയൊ ഉപയോഗിക്കുന്നതിന് പകരമായി സ്വകാര്യ സെക്യൂരിറ്റി കമ്പനികളെ നിയോഗിക്കാൻ തീരുമാനിച്ചത് ആരാണെന്ന് അന്വേഷണ സമിതിക്ക് വ്യക്തമായിട്ടില്ല.

വിക്ടോറിയയിൽ കൊറോണവൈറസ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ പരിഗണിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.  

 

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 9pm and 5am.

During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.

Between 5am and 9pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions can be found here.

All Victorians must wear a face covering when they leave home, no matter where they live. 

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at https://sbs.com.au/coronavirus

 


Share

2 min read

Published

Updated

By Delys Paul


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now