ആർത്തവസമയത്ത് ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ, ടാമ്പൂണുകൾ എന്നിവ ആവശ്യാനുസരണം ക്യാംപസുകളിൽ തന്നെ സൗജന്യമായി ലഭ്യമാക്കാനാണ് സർക്കാർ പദ്ധതി.
സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായ ഈ പദ്ധതിക്ക് 20. 7 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. നാല് വർഷത്തേക്കാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
എല്ലാ വിക്ടോറിയൻ സർക്കാർ സ്‌കൂളുകളിലെയും പ്രൈമറി, സെക്കന്ററി, സ്പെഷ്യലിസ്റ്റ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഇവ അടുത്ത വർഷം മധ്യത്തോടെ സൗജന്യമായി ലഭ്യമാക്കും.
വടക്കൻ മെൽബണിലെ പാർക്കവില്ലിലുള്ള യൂണിവേഴ്സിറ്റി ഹൈ സ്കൂളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി ആർത്തവം ഉണ്ടാവുമ്പോൾ ഈ സംവിധാനം സഹായകരമാകുമെന്നും ഇതുവഴി കായികയിനങ്ങളിലും മറ്റും പങ്കെടുക്കാൻ തങ്ങൾക്ക് കൂടുതൽ എളുപ്പമാകുമെന്നും യൂണിവേഴ്സിറ്റി ഹൈ സ്കൂളിലെ വിദ്യാർത്ഥിനികൾ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സാനിറ്ററി പാഡുകൾ കളയുവാനുള്ള ബിന്നുകളും സ്കൂളുകൾക്ക് നൽകും.