ഓസ്‌ട്രേലിയയിലെ വിവിധ മേല്‍വിലാസങ്ങളിലേക്ക് കുറഞ്ഞത് 36 പാക്കറ്റ് വിത്തുകള്‍ എത്തിയതായാണ് ജൈവസുരക്ഷാ വിഭാഗം അറിയിച്ചത്.
ഓർഡർ ചെയ്യാത്ത ഈ വിത്തുകൾ ചൈന, മലേഷ്യ, പാക്കിസ്ഥാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇതേതുടർന്ന് ഇത്തരം നിരോധിത വിത്തുകൾ ലഭിക്കുന്നവർ അവ നടരുതെന്നും ഫെഡറൽ കാർഷിക വകുപ്പിനെ ബന്ധപ്പെടണമെന്നും ഓസ്‌ട്രേലിയൻ സീഡ് ഫെഡറേഷൻ അറിയിച്ചു.
കൃത്യമായി ഉറവിടം അറിയാത്ത തരം വിത്തുകള്‍ വിത്തുകൾ ഓസ്‌ട്രേലിയയുടെ ബയോസെക്യൂരിറ്റി മേഖലക്ക് വലിയ ഭീഷണിയാണെന്ന് ഫെഡറേഷന് ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ പരിസ്ഥിതിയും കാർഷിക മേഖലയും സംരക്ഷിക്കാൻ ആരോഗ്യമുള്ള വിത്തുകൾ പാകേണ്ടത് ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ സീഡ് ഫെഡറേഷന്റെ സി ഇ ഓ ഒസ്മാൻ മേവെറ്റ് പറഞ്ഞു.
ഓർഡർ ചെയ്യാത്ത വിത്തുകൾ ലഭിച്ചാൽ അവ ബിന്നിലേക്ക് വലിച്ചെറിയരുതെന്നും, ഇവ സൂക്ഷിച്ച വയ്ക്കുകയും കാർഷിക വകുപ്പിനെ ബന്ധപ്പെടുകയും ചെയ്യണമെന്നും ഓസ്‌ട്രേലിയൻ ബയോസെക്യൂരിറ്റി ഓപ്പറേഷൻസ് തലവൻ എമിലി കാന്നിംഗ് അറിയിച്ചു.
അമേരിക്ക ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ നിഗൂഢമായി വിത്തുകള്‍ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴങ്ങളുടെയും പച്ചക്കറികളുടെയും മറ്റും 140ലേറെ വിത്തുകളാണ് അമേരിക്കയിലെ വിവിധ വീടുകളിൽ എത്തിയിട്ടുള്ളതെന്ന് കാർഷിക വകുപ്പ് അറിയിച്ചു.
ഇതൊരു ഇ-കോമേഴ്‌സ് 'ബ്രഷിംഗ്'' സ്കാമാണെന്നാണ് അമേരിക്കൻ അധികൃതരുടെ വിലയിരുത്തൽ.
ഇ-ബേയും ആമസോണും പോലുള്ള ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളിലെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വ്യാജ ഓര്‍ഡറുകള്‍ സൃഷ്ടിച്ച് ഉത്പന്നം അയയ്ക്കുന്നതാണ് ബ്രഷിംഗ് സ്‌കാം.