മെൽബണിലെ സൗത്ത് മൊറാങ് ട്രെയിൻ സ്റ്റേഷനിൽ നിന്നും ഇക്കഴിഞ്ഞ ജൂലൈ ഏഴു ശനിയാഴ്ച സിറ്റിയിലേക്കുള്ള ട്രെയിനിൽ കയറിയ ഇന്ത്യൻ വംശജനായ യുവാവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ട്രെയിനിൽ കയറിയ ശേഷം ഒരു സ്ത്രീയുടെ സമീപത്തു ചെന്ന് ഇരിക്കുകയും മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
നോർത്ത് കോട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഇയാളുടെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.
ഇന്ത്യൻ വംശജൻ എന്ന് തോന്നിക്കുന്ന ഇയാളുടെ ശരീരഘടനയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഉയരം കുറഞ് വടിവൊത്ത ശരീരവും കറുത്ത തലമുടിയുമാണ് ഇയാൾക്കെന്ന് ക്രൈം സ്റ്റോപ്പർസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നേവി കാർഗോ പാൻറ്സും, കറുത്ത ജാക്കറ്റും, ഇളം നിറത്തിലുള്ള ട്രെയ്‌നേഴ്‌സുമായിരുന്നു ഇയാളുടെ വേഷം.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു.