ആദ്യമായാണ് നിശ്ചിത സമയപരിധി വ്യക്തമാക്കിക്കൊണ്ട് NBN ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്.
നിങ്ങളുടെ വീട്ടില്‍ എപ്പോഴേക്ക് NBN ലഭ്യമാകും എന്നറിയുന്നതിന് ഈ അഡ്രസ്സ് ട്രാക്കർ സംവിധാനം ഉപയോഗിക്കാം.
മാത്രമല്ല, ഏതു സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഈ ഓൺലൈൻ സംവിധാനത്തിൽ നിന്നും ലഭ്യമാകും.
എന്നാൽ, ഓരോ പ്രദേശത്തും ലഭിക്കുന്ന ഇന്റർനെറ്റിന്റെ വേഗതയെക്കുറിച്ചും ബാൻഡ്‌വിഡ്ത്തിനെക്കുറിച്ചും ഇതിൽ നിന്നും അറിയാൻ കഴിയില്ല.
ഇപ്പോൾ നിർണയിച്ചിരിക്കുന്ന സമയത്തിൽ മാറ്റം ഉണ്ടാകുന്ന പക്ഷം അതും വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുമെന്ന് എൻ ബി എൻ അറിയിച്ചു.
രാജ്യത്തെ മൂന്നിൽ ഒന്ന് വീടുകളിലും ജനുവരിയോടെ എൻ ബി എൻ കണക്ഷൻ ലഭ്യമാക്കിയിരുന്നു. ജൂണോടെ രാജ്യത്തെ 50 ശതമാനം വീടുകളിലേക്കും എത്തിക്കുമെന്നാണ് എൻ ബി എൻ അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ പദ്ധതിക്കനുസരിച്ച് കാര്യങ്ങൾ മുൻപോട്ടു പോയാൽ 2020 ഓടെ എല്ലാ വീടുകളിലും കണക്ഷൻ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ ബി എൻ വക്താവ് ഡാൻ ചേംബർലൈൻ എ ബി സി യോട് പറഞ്ഞു.
കണക്ഷനുമായി ബന്ധപ്പെട്ട് കമ്പനി വരുത്തുന്ന പരിഷ്കരണങ്ങൾ വെബ്സൈറ്റ് ട്രാക്കറിൽ നിന്നും അറിയാവുന്നതാണ്. ഇത് എളുപ്പത്തിൽ അറിയാൻ ഇമെയിലിലൂടെ സൈൻ അപ്പ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

Source: NBN