മെൽബണിലെ മെൻറ്റണിൽ മാർച്ച് ഏഴിന് വൈകിട്ട് 7.30 യോടെ ബീച്ചിനടുത്ത് വ്യായാമം ചെയ്തുകൊണ്ടിരുന്ന സ്ത്രീയെയാണ് ഇയാൾ ഉപദ്രവിച്ചതായി പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്.
ഇയാൾ ഈ സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ. പിന്നീട് ഈ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
40 നും 60 -നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇന്ത്യൻ വംശജനാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ രേഖാ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ചാരനിറത്തിലുള്ള പോളോ ടോപ്പും, വരകളുള്ള പാന്റുമായിരുന്നു ഇയാളുടെ വേഷം. ഏതാണ്ട് 160 -165 cm ഉയരവും, ചെറുതായി മുറിച്ച കറുത്ത മുടിയും, അല്പം കഷണ്ടിയും, കറുത്ത മീശയുമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത് ഇയാളുടെ അടയാളങ്ങൾ.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.crimestoppersvic.com.au എന്ന വെബ്സൈറ്റിൽ വിവരങ്ങൾ അറിയിക്കുകയോ ചെയ്യേണ്ടതാണ്.