പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ വൂൾവർത്സിന്റെ ഹോം ബ്രാൻഡ് ഉൽപ്പന്നതിന്റെ വിലയാണ് കമ്പനി കൂട്ടിയത്.
ഇന്ന് (വ്യാഴാഴ്ച) മുതൽ പുതിയ വിലയിലായിരിക്കും വൂൾവർത്സ് പാൽ വിൽക്കുന്നത്.
പാലിന് ലിറ്ററിന് ഒരു ഡോളർ 30 സെൻറ് ആയി വില കൂട്ടി. ഇതോടെ രണ്ട് ലിറ്ററിന് $2.60ഉം, മൂന്ന് ലിറ്റർ പാലിന് 3.90 ഡോളറുമാണ് വില.
ഒരു ലിറ്റർ കാർട്ടന്റെ വില 1.35 ഡോളറാണ്.
വൂൾവർത്സ് രണ്ട് വർഷത്തിന് ശേഷമാണ് പാലിന്റെ വില വർദ്ധിപ്പിക്കുന്നത്.
ഇതിന് മുൻപ് 2019 ജൂലൈയിൽ വൂൾവർത്സ് പാലിന്റെ വില ഉയർത്തിയിരുന്നു. രണ്ട് ലിറ്ററിന് 2.39 ഡോളറും മൂന്ന് ലിറ്ററിന് 3.59 ഡോളറുമായാണ് ആണ് വില കൂട്ടിയത്.
ഇതിന് ശേഷം ഇതാദ്യമായാണ് വൂൾവർത്സ് പാലിന്റെ വില വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സപ്ലയർമാർക്ക് കൂടുതൽ വില നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് വില ഉയർത്തിയതെന്ന് വൂൾവർത്സ് വക്താവ് അറിയിച്ചു.
പാലിന്റെ വില വർദ്ധനവിനെ പാലുത്പാദന മേഖലയെ പിന്തുണയ്ക്കുന്ന ഡയറി കണക്ട് സ്വാഗതം ചെയ്തു. വൂൾവർത്സിന്റെ നടപടി മറ്റ് മേഖലകളെയും വില വർദ്ധനവിന് പ്രേരിപ്പിക്കുമെന്ന് ഡയറി കണക്ടിലെ ഗ്രഹാം ഫോബ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
വൂൾവർത്സ് വർദ്ധിപ്പിച്ച വില കർഷകരിലേക്ക് എത്തുമെന്നും, കോൾസും ആൽഡിയും ഈ നടപടി പിൻതുടരുമെന്നാണ് മേഖലയിൽ ഉള്ളവരുടെ പ്രതീക്ഷ.