ഓസ്ട്രേലിയയുടെ സമ്മർദ്ദം വിജയിച്ചു: കൊറോണവൈറസ് ഉദ്ഭവത്തെക്കുറിച്ച് WHO സ്വതന്ത്ര അന്വേഷണം നടത്തും

കൊറോണവൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചും അതിനെ നേരിട്ട രീതിയെക്കുറിച്ചും രാജ്യാന്തര തരത്തിൽ അന്വേഷണം നടത്തണമെന്ന ഓസ്ട്രേലിയയുടെ ആവശ്യം ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

歐盟表示支持審查國際間對新冠疫情所作的反應,並對世衛的表現進行評估

歐盟表示支持審查國際間對新冠疫情所作的反應,並對世衛的表現進行評估 Source: AAP

തിങ്കളാഴ്ച ചേർന്ന ലോകാരോഗ്യ അസംബ്ലിയിൽ 116 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഓസ്ട്രേലിയയുടെ ആവശ്യം പാസായത്.

കൊവിഡ്-19 സാഹചര്യത്തെ ലോകം എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് രാജ്യാന്തര തരത്തിൽ സ്വതന്ത്രവും, പക്ഷപാതരഹിതവും, സമഗ്രവുമായ അന്വേഷണം നടത്തണമെന്നായിരുന്നു ഓസ്ട്രേലിയയുടെ ആവശ്യം. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെയാണ് WHO ഇത് അംഗീകരിച്ചത്.



വന്യ മൃഗങ്ങളുടെ മാംസം വിൽക്കുന്ന വെറ്റ് മാർക്കറ്റുകൾ സുരക്ഷയെ എങ്ങനെ ബാധിക്കും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

അനുയോജ്യമായ എറ്റവും അടുത്ത സമയത്ത് അന്വേഷണം നടത്തുമെന്ന് WHO മേധാവി ടെഡ്രോസ് ഗെബ്രിയാസിസ് അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആദ്യം തന്നെ ഓസ്ട്രേലിയയുടെ ആവശ്യത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇതേക്കുറിച്ചുള്ള എസ് ബി എസ് വാർത്ത റീട്വീറ്റ് ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അന്വേഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അന്വേഷണത്തിനായി ആവശ്യമുന്നയിച്ചപ്പോൾ ചൈനയുടെ പേര് ഓസ്ട്രേലിയൻ അധികൃതർ പരാമർശിച്ചിട്ടില്ല. വൈറസിന്റെ ഉദ്ഭവം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കണം എന്നായിരുന്നു ആവശ്യം.

അതേസമയം, ഇത് ചൈനീസ് സർക്കാരിന്റെ കടുത്ത എതിർപ്പിന് വഴിവച്ചിരുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള ബാർലി ഇറക്കുമതിക്ക് 80 ശതമാനം തീരുവ ചുമത്താൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. അഞ്ചു വർഷത്തേക്കാകും ഇത്. 

ഓസ്ട്രേലിയയിൽ നിന്ന് ഏറ്റവുമധികം ബാർലി കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.  

നാല് ഓസ്ട്രേലിയൻ കമ്പനികളിൽ നിന്നുള്ള ബീഫ് ഇറക്കുമതിയും ചൈന നിരോധിച്ചിരുന്നു. 

അതേസമയം, ലോകാരോഗ്യ അസംബ്ലിയിൽ ഈ അന്വേഷണത്തെ ചൈനയും പിന്തുണച്ചു. സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് ചൈന ഈ വിഷയത്തിൽ നടപടികളെടുത്തതെന്ന് പ്രസിഡന്റ് സീ ജിൻ പിംഗ് പറഞ്ഞു.

കൊവിഡ്-19 നേരിടാൻ അടുത്ത രണ്ടു വർഷത്തിൽ ചൈന 3.1 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

 

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. 

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.








Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ഓസ്ട്രേലിയയുടെ സമ്മർദ്ദം വിജയിച്ചു: കൊറോണവൈറസ് ഉദ്ഭവത്തെക്കുറിച്ച് WHO സ്വതന്ത്ര അന്വേഷണം നടത്തും | SBS Malayalam