ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസസാണ് വിയന്നയിൽ ഈ പ്രഖ്യാപനം നടത്തിയത്. വൈറസ് പടർന്നുപിടിക്കുന്ന വേഗതയും, അത് തടയാൻ ശ്രമിക്കുന്നതിൽ രാജ്യങ്ങൾ കാട്ടുന്ന ഉദാസീനതയും ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
@WHO is deeply concerned by the alarming levels of the #coronavirus spread, severity & inaction, & expects to see the number of cases, deaths & affected countries climb even higher. Therefore, we made the assessment that #COVID19 can be characterized as a pandemic. https://t.co/97XSmyigMEpic.twitter.com/gSqFm947D8 — Tedros Adhanom Ghebreyesus (@DrTedros) March 11, 2020
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വർദ്ധനവുണ്ടാകാം എന്ന ആശങ്കയും ലോകാരോഗ്യസംഘടനാ മേധാവി വ്യക്തമാക്കി.
എന്താണ് മഹാമാരി (Pandemic)?
ഒരു രോഗം എപ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുക എന്നതിന് വ്യക്തമായ ഒരു നിര്‍വചനം ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ല.
എന്നാല്‍ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് ഒരു രോഗം എത്തുകയും, പ്രാദേശികമായി തന്നെ പര്‍ന്നുപിടിച്ചു തുടങ്ങുകയും ചെയ്യുമ്പോഴാണ് മഹാമാരിയായി പ്രഖ്യാപിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ സഞ്ജയ സേനാനായകെ എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ, HIV ബാധ, 2009 ല്‍ പടര്‍ന്നുപിടിച്ച പന്നിപ്പനി എന്നിവയെല്ലാം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് ഏറ്റവും ഭീതി പടര്‍ത്തിയ മഹാമാരിയായിരുന്നു 1918ലെ സ്പാനിഷ് ഫ്‌ളൂ.
അഞ്ചു കോടിയിലേറെ പേരാണ് ലോകത്താകമാനം ഈ രോഗം ബാധിച്ച് ഒരു വര്‍ഷത്തിനിടെ മരിച്ചത്.
നടപടി ശക്തമാക്കി രാജ്യങ്ങൾ
രോഗബാധിതരെ കണ്ടെത്താനും, പരിശോധിക്കാനും, ചികിത്സിക്കാനും, ഐസൊലേറ്റ് ചെയ്യാനും എല്ലാ രാജ്യങ്ങളും തയ്യാറായാലേ മഹാമാരി എന്ന സാഹചര്യം മാറ്റാൻ കഴിയൂ എന്നും ടെഡ്രോസ് ഗബ്രിയേസസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെ കൂടുതൽ യാത്രാ നിയന്ത്രണങ്ങളും പരിശോധനകളുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്.